Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിൽ പെൺകുട്ടിയെ...

റോഡിൽ പെൺകുട്ടിയെ അപമാനിച്ച പൊലീസുകാരൻ അറസ്​റ്റിൽ

text_fields
bookmark_border
ചെറായി: നടുറോഡിൽ പതിനാലുകാരിയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തൃശൂർ കെ.എ.പി ക്യാമ്പിലെ പൊലീസുകാരനായ നായരമ്പലം വെളിയത്തുപറമ്പ് നികത്തിത്തറ വിജേഷാണ് (30) പിടിയിലായത്. സംഭവത്തിൽ മുനമ്പം പൊലീസ് വിജേഷിനെതിരെ പീഡനത്തിന് കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെറായി വസ്തേരിപ്പാലത്തിന് സമീപമാണ് സംഭവം. രാവിലെ റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ മൊബൈൽ ഫോണിൽ അശ്ലീലം കാണിച്ചെത്ര. വിദ്യാർഥിനി പൊലീസുകാര​െൻറ ഫോൺ തട്ടിയെടുത്തു. ഫോണിന് പിടിവലികൂടിയ സമയത്താണ് വിദ്യാർഥിനിയെ കയറിപ്പിടിച്ചതെന്ന് മുനമ്പം പൊലീസ് പറഞ്ഞു. ബഹളം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയതും പ്രതിയെ പിടിച്ച് കൈമാറിയതും.
Show Full Article
TAGS:LOCAL NEWS 
Next Story