Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല ജൂഡോ...

ജില്ല ജൂഡോ ചാമ്പ്യൻഷിപ്; ജനസേവയിലെ ആറ് കുട്ടികൾ വിജയിച്ചു

text_fields
bookmark_border
ജില്ല ജൂഡോ ചാമ്പ്യൻഷിപ്; ജനസേവയിലെ ആറ് കുട്ടികൾക്ക് വിജയം ആലുവ: ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ജനസേവയിലെ ആറ് കുട്ടികൾ വിജയിച്ചു. രണ്ടുപേർക്ക് സ്വർണവും നാലുപേർക്ക് വെള്ളിയും ലഭിച്ചു. ആർ. വിഷ്ണു, ആദിത്യൻ എന്നിവരാണ് സ്വർണം നേടിയത്. സ്മിത്ത്, സത്യമൂർത്തി, വാസുദേവൻ, ആനന്ദ് കണ്ണൻ എന്നിവരാണ് വെള്ളി മെഡലോടെ രണ്ടാംസ്ഥാനത്തെത്തിയത്. ഒന്നാംസ്ഥാനക്കാരായ വിഷ്ണുവും ആദിത്യനും ഈമാസം 16, 17 തീയതികളിൽ ആലപ്പുഴ ചാരുംമൂട്ടിൽ നടക്കുന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനം ചെയ്യും. വിഷ്ണു 35 കിലോ മുകളിലുള്ള വിഭാഗത്തിലും ആദിത്യൻ 25 കിലോ മുകളിലുള്ള വിഭാഗത്തിലുമാണ് മത്സരിച്ചത്. ജനസേവ ജൂഡോ ക്ലബിലെ സിന്ധു മണിക്കുട്ട‍​െൻറ കീഴിലാണ് കുട്ടികൾ പരിശീലനം നടത്തുന്നത്. ക്യാപ്‌ഷൻ ea53 judo ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ വിജയികളായ ജനസേവയിലെ കുട്ടികൾ
Show Full Article
TAGS:LOCAL NEWS 
Next Story