Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണറ്റിൽ വീണ പശുവിനെ...

കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

text_fields
bookmark_border
കോതമംഗലം: . വാരപ്പെട്ടി അമ്പലത്തിനു സമീപം താമസിക്കുന്ന പനക്ക പറമ്പിൽ റെജിയുടെ പശുവാണ് ബുധനാഴ്ച വൈകീട്ടോടെ ആഴമുള്ള കിണറ്റിൽ വീണത്. കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നതിനാൽ വീഴ്ചയിൽ പശുവിന് കാര്യമായ പരിക്കേറ്റിട്ടില്ല. കോതമംഗലം: കുടുംബശ്രീ പ്രവർത്തനങ്ങൾ പഠിക്കാൻ ത്രിപുരയിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാരപ്പെട്ടി പഞ്ചായത്തിലെത്തി. ബുധനാഴ്ച രാവിലെ എത്തിയ സംഘം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ കുടുംബശ്രീ യൂനിറ്റുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡൻറ് നിർമല മോഹന​െൻറ വാർഡായ 11ലെ ചന്ദന കുടുംബശ്രീ യൂനിറ്റിലാണ് സംഘം ആദ്യമെത്തിയത്. പഞ്ചായത്ത് പ്രസിഡൻറ്, യൂനിറ്റ് പ്രസിഡൻറ് സാവിത്രി േമാഹനൻ, സെക്രട്ടറി രഞ്ജിനി ദാമോദരൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ വളർത്തുന്ന പശുക്കളുടെ മാത്രം പാൽ ശേഖരിച്ച് വിൽപന നടത്തുന്ന നന്ദിനി പാൽവിൽപന കേന്ദ്രം സന്ദർശിച്ചു. ത്രിപുരയിലെ ഗുമതി ജില്ലയിലെ മഹാറാണ സൗത്ത് പഞ്ചായത്ത് പ്രസിഡൻറ് സെപ്ര, ഈസ്റ്റ് പഞ്ചായത്ത് പ്രസിഡൻറ് ബെയ്സിൻ, നോർത്ത് പഞ്ചായത്ത് പ്രസിഡൻറ് ബിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. ത്രിപുരയിൽ കുടുംബശ്രീ യൂനിറ്റുകൾ ശക്തിപ്പെടുത്തുന്നതിനും പഞ്ചായത്തുകളുമായി സംയോജിപ്പിച്ച് കേന്ദ്രാവിഷ്കൃത ഫണ്ടുകൾ നേടിയെടുക്കുന്നതിനുള്ള മാർഗങ്ങൾ പഠിക്കുന്നതിനും വേണ്ടിയാണ് സംഘം എത്തിയത്. ഝാർഖണ്ഡിൽ ജോലി ചെയ്യുന്ന ജയലക്ഷ്മി പരിഭാഷകയായി.
Show Full Article
TAGS:LOCAL NEWS 
Next Story