Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൊബൈൽ കടയിലെ മോഷണം;...

മൊബൈൽ കടയിലെ മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
പിറവം: രാമമംഗലത്തെ മൊബൈൽ കടയിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പിറവം കക്കാട്ടിൽ വാടകക്ക് താമസിക്കുന്ന വടക്കൻ പറവൂർ കൊറ്റാഴത്ത് വീട്ടിൽ ഷജിത് (21) ആണ് പിടിയിലായത്. കഴിഞ്ഞ 19ന് രാമമംഗലം കടവിനടുത്ത് പ്രവർത്തിക്കുന്ന കടയിലായിരുന്നു മോഷണം നടന്നത്. മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും റീ ചാർജ് കൂപ്പണുകളും ഉൾപ്പെടെയാണ് കവർന്നത്. മോഷ്ടിച്ച മൊബൈലുകൾ കൊച്ചിയിലും പിറവത്തുമായി വിൽക്കുകയായിരുന്നു. സൈബർ സെല്ലി​െൻറ സഹായത്തോടെ മോഷണംപോയ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. മോഷ്ടിച്ച മൊബൈലുകളിലൊന്നിൽ ഇയാൾ സിംകാർഡ് ഇട്ടതാണ് അന്വേഷണത്തിന് തുമ്പുണ്ടാകാൻ ഇടയാക്കിയത്. മഫ്തിയിലെത്തിയ പൊലീസ് സംഘം വീടുവളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാമമംഗലം എസ്.െഎ എം.പി. എബിയുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഒാഫിസർമാരായ ബിജു കൂരാപ്പിള്ളിൽ, ടി.ടി. കുര്യാക്കോസ്, ബി.ചന്ദ്രബോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിലും ഇയാൾ പ്രതിയാണ്. സി.പി. വർഗീസ് അനുസ്മരണം പിറവം: ദീർഘകാലം പിറവത്തെ കോൺഗ്രസ് നേതാവും സാംസ്കാരിക സാമൂഹിക പ്രവർത്തകനുമായിരുന്ന സി.പി. വർഗീസ് അനുസ്മരണ സമ്മേളനം 16ന് വൈകീട്ട് മൂന്നിന് പിറവം ഇന്ദിര ഭവനിൽ ചേരും. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. ജില്ല, സംസ്ഥാന നേതാക്കൾ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story