Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് പൊട്ടലിന്...

പൈപ്പ് പൊട്ടലിന് പരിഹാരമായി പുതിയ പൈപ്പുകൾ സ്ഥാപിച്ചു

text_fields
bookmark_border
നടക്കാവ്: പിറവം റോഡിൽ പാഴൂർ-പുതുക്കുളം കുടിവെള്ള വിതരണ ലൈനിൽ പാഴൂർ മുതൽ പേപ്പതി വരെയുള്ള പൈപ്പുകൾ മാറ്റി ഉന്നത നിലവാരമുള്ള ഡക്റ്റൈൽ പൈപ്പുകൾ സ്ഥാപിക്കാൻ തുടങ്ങി. ഏഴു വർഷം മാത്രം പഴക്കമുള്ള ഈ ലൈൻ നിരന്തരമായി പൊട്ടി പ്രദേശത്തെ റോഡുകൾ തകരുന്നതിന് കാരണമായിരുന്നു. നഗരസഭ കൗൺസിലർ ബെന്നി വി. വർഗീസി​െൻറ നിവേദനത്തെ തുടർന്ന്, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഇരുപത്തിയേഴാം ഡിവിഷനിലെ വിവിധ പ്രവൃത്തികൾക്കായി 18.7 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ഇരുമ്പ് പൈപ്പുകൾ മാറ്റേണ്ടത് അനിവാര്യമായിരുന്നു. വിഷയം ജലവിഭവ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്ന് അടിയന്തര ആവശ്യം കണക്കിലെടുത്ത് അഞ്ചു ലക്ഷം രൂപയുടെ ഡക്റ്റൈൽ പൈപ്പുകൾ അനുവദിക്കുകയായിരുന്നു. പാഴൂർ മുതൽ പേപ്പതിവെരയുള്ള രണ്ടര കിലോമീറ്ററിലെ ഇരുമ്പ് പൈപ്പുകൾ മാറ്റുന്നതിനായി 43 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉൾപ്പെടുന്ന നിവേദനം ജലസേചന മന്ത്രിക്ക് നൽകിയിരുന്നു. ഒരാഴ്ചകൊണ്ട് പൈപ്പിടൽ പൂർത്തിയാകുന്നതോടെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവസാന ഘട്ടവും പൂർത്തീകരിക്കുമെന്ന് ബെന്നി വി. വർഗീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story