Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിൽ സിവിൽ...

കൊച്ചിയിൽ സിവിൽ സർവിസ്, സായുധസേന ഉദ്യോഗസ്ഥരുടെ സംഗമം

text_fields
bookmark_border
മട്ടാഞ്ചേരി: സിവിൽ സർവിസിെലയും സായുധസേനകളിെലയും ഉയർന്ന ഓഫിസർമാർക്ക് ഒത്തുചേരാനും തങ്ങളുടെ തൊഴിൽ അനുഭവങ്ങൾ പങ്കുവെക്കാനും ദക്ഷിണ നാവികസേനകേന്ദ്രം അവസരമൊരുക്കി. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഓഫിസർമാരും ആർമി, നേവി, എയർ ഫോഴ്സ് ഓഫിസർമാരും ഒത്തുചേർന്ന സമ്മേളനം ദക്ഷിണ നാവികസേന കേന്ദ്രം ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർ.ജെ. നഡ്കർണി ഉദ്ഘാടനം ചെയ്തു. 21ാം നൂറ്റാണ്ടിലെ വർധിച്ചുവരുന്ന സമുദ്രമാർഗത്തിലൂടെയുള്ള വെല്ലുവിളികൾ എന്നതായിരുന്നു മുഖ്യ ചർച്ചവിഷയം. സിവിൽ സർവിസ് ഓഫിസർമാർക്ക് നേവിയുടെ ഐ.എൻ.എസ് ശാരദ കപ്പലിലും നേവിയുടെ വിവിധ പരിശീലനകേന്ദ്രങ്ങളിലും സന്ദർശനത്തിനും നേവി അവസരമൊരുക്കി. സിവിൽ-മിലിറ്ററി സഹകരണം, വിപത്തുകൾ നേരിടാനുള്ള മാനേജ്മ​െൻറ്, തീരസുരക്ഷ, ഇരുസർവിസിലെയും തൊഴിൽ സംസ്കാരവും ആചാരങ്ങളും തുടങ്ങിയ വിഷയങ്ങളിലും ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, ഐ.ജി പി. വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story