Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമള്‍ട്ടിമീഡിയ ഈവനിങ്...

മള്‍ട്ടിമീഡിയ ഈവനിങ് കോഴ്‌സ്

text_fields
bookmark_border
കൊച്ചി: തേവര എസ്.എച്ച് കോളജ് കമ്യൂണിക്കേഷൻ വിഭാഗം ആരംഭിക്കുന്ന സിനിമ എഡിറ്റിങ്, വിഡിയോഗ്രാഫി മള്‍ട്ടിമീഡിയ ഈവനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കാലാവധി ആറുമാസം. 10ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 25,000 രൂപ. ക്ലാസ് വൈകീട്ട് നാലുമുതൽ ഏഴുവരെയാണ്. ഫോൺ: 96057 13777, 9895 995356. ഗോവർധിനി സംഗമം കൊച്ചി: മൃഗസംരക്ഷണ വകുപ്പി​െൻറ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായ ഗോവർധിനി സംഗമത്തി​െൻറ ജില്ലതല ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പേഴക്കാപ്പിള്ളി ഗവ. എച്ച്.എസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശാ സനിൽ തുടങ്ങിയവർ പങ്കെടുക്കും. വൈദ്യുതി മുടങ്ങും കൊച്ചി: സെൻട്രൽ സെക്ഷൻ പരിധിയിൽ ഇ.എസ്.ഐ ഹോസ്പിറ്റൽ റോഡ്, നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, വീക്ഷണം റോഡ്, പുല്ലേപ്പടി പരിസരം, പവർഹൗസ് റോഡ്, െപ്രാവിഡൻസ് ജങ്ഷൻ പരിസരം, ജാനകി അപ്പാർട്മ​െൻറ് പരിസരം, ഫെർസൺ അപ്പാർട്മ​െൻറ് പരിസരം, ലിങ്ക് മാനർ, ഇൻകംടാക്സ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. തൃപ്പൂണിത്തുറ സെക്ഷനിൽ റോയൽ ഗാർഡൻ, എം.കെ.കെ. നായർ നഗർ, പള്ളിപ്പറമ്പുകാവ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഗിരിനഗറിൽ ഗാന്ധിനഗർ, എൽ.ഐ.ജി-എം.ഐ.ജി ഗാർഡൻ, പാർക്ക് പ്രദേശത്ത് രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഏരൂരിൽ പണ്ടാത്തിൽ, പുലിയന്നൂർ, ഏലുമന, മിൽമ, പുതിയ റോഡ്, ചോയ്സ്, ഐരേറ്റിൽ, വൈനീതി, നെടുങ്ങാമ്പുഴ, കൊപ്പറമ്പ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഇടപ്പള്ളി ദേവൻകുളങ്ങര റോഡിൽ മഠം ജങ്ഷൻ, എം.ജി യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ വൈദ്യുതി മുടങ്ങും. വൈറ്റില സെക്ഷൻ പരിധിയിൽ എസ്.എ റോഡ്, മാപ്പിളശ്ശേരി റോഡ്, കാച്ചപ്പിള്ളി റോഡ്, ഷൈൻ റോഡ്, പാരഡൈസ് റോഡ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story