Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക സീനിയര്‍...

ലോക സീനിയര്‍ ബാഡ്മിൻറൺ: നിഖില്‍ കനേത്കര്‍ ക്വാര്‍ട്ടറില്‍

text_fields
bookmark_border
കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖില്‍ കനേത്കര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സ്വിറ്റ്‌സര്‍ലൻഡി​െൻറ ഒളിവര്‍ കോളിനെയാണ് നിഖില്‍ തോല്‍പിച്ചത്. സ്‌കോര്‍: 21--17, 21-18. ജര്‍മനിയുടെ ഹെൻട്രിക് വെസ്റ്റര്‍മേയറാണ് നിഖിലി​െൻറ അടുത്ത എതിരാളി. 2004ലെ ഒളിമ്പിക്‌സിനുശേഷം ഏഴുവര്‍ഷം കഴിഞ്ഞാണ് നിഖിൽ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതേ വിഭാഗത്തിലെ മറ്റ് മത്സരത്തില്‍ ഇന്ത്യയുടെ അബിന്‍ ശ്യാം ഗുപ്ത ഹംഗറിയുടെ ക്രിസ്റ്റോഫ് ഹൊര്‍വാത്തിനെ 21-18, 21-19 എന്ന സ്‌കോറിന് തോല്‍പിച്ചു. അടുത്ത റൗണ്ടില്‍ ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ റഷ്യയുടെ സ്റ്റാന്‍സ്ലാവ് പുകോവാണ് എബി​െൻറ എതിരാളി.
Show Full Article
TAGS:LOCAL NEWS 
Next Story