Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎച്ച്്.എം.ടി ജങ്ഷനിലെ...

എച്ച്്.എം.ടി ജങ്ഷനിലെ ഗതാഗതതടസ്സം നീക്കാൻ ധാരണ

text_fields
bookmark_border
കളമശ്ശേരി: എച്ച്.എം.ടി ജങ്ഷനിലെ ഗതാഗതം സുഗമമാക്കാൻ തടസ്സങ്ങൾ ഉടൻ നീക്കംചെയ്യാൻ ധാരണ. വികസനത്തിന് തടസ്സമെന്ന നിലയിൽ റോഡിൽ നിന്ന തണൽമരങ്ങൾ മുറിച്ചുമാറ്റിയ ഭാഗങ്ങളിൽ ഉടൻ ടാറിങ് നടത്തി ഗതാഗതസൗകര്യം ഒരുക്കും. അനധികൃത കടകൾ പൊളിച്ചുനീക്കും. കടകൾക്ക് പിന്നിലെ താൽക്കാലിക ബങ്കുകൾ നീക്കം ചെയ്ത് ഓട്ടോ പാർക്കിങ് ഒറ്റവരിയാക്കും. റോഡിന് മധ്യത്തിലെ മീഡിയനോടൊപ്പം ഡിവൈഡർ സ്ഥാപിച്ച് നീളം കൂട്ടും. ട്രാഫിക് സി.ഐ ബിജോയ് ചന്ദ്രൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ജങ്ഷൻ വികസന സമിതി പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയെത്തുടർന്നാണ് ഇത്രയും കാര്യങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്. പൊതുകാനയിൽ സെപ്റ്റിക് മാലിന്യം; വിദ്യാഭ്യാസ സ്ഥാപനത്തിന് നോട്ടീസ് കളമശ്ശേരി: പൊതുകാനയിലേക്ക് സെപ്റ്റിക് മാലിന്യം ഒഴുക്കിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് നഗരസഭ നോട്ടീസ് നൽകി. കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനാണ് നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകിയത്. സെപ്റ്റിക് മാലിന്യം പൊതു കാനയിലേക്ക് ഒഴുക്കുന്നതായ നാട്ടുകാരുടെ പരാതിയിൽ നടത്തിയ പരിശോധയിലാണ് നടപടി. 48 മണിക്കൂറിനുള്ളിൽ പൊതുകാനയിൽ മാലിന്യം ഒഴുക്കുന്നത് നിർത്തിവെക്കുകയും സെപ്റ്റിക് ടാങ്കി​െൻറ കേടുപാടുകൾ മാറ്റി സജ്ജമാക്കണമെന്നും നിർദേശമുണ്ട്. ഫാഷിസ്റ്റ് ഭീകരതക്കെതിരെ പ്രതിഷേധജ്വാല കളമശ്ശേരി: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ വധത്തിൽ പ്രതിഷേധിച്ചും ഫാഷിസ്റ്റ് ഭീകരതക്കുമെതിരെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കാമ്പസിൽ എ.ഐ.എസ്.എഫ് ആഭിമുഖ്യത്തിൽ പ്രതിഷേധജ്വാലയും സംഗമവും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകനും യുവകലസാഹിതി ജില്ല ജോയൻറ് സെക്രട്ടറിയുമായ ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് കളമശ്ശേരി മണ്ഡലം പ്രസിഡൻറ് സക്കീർ ആഞ്ഞിലിമൂട്ടിൽ, എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറി ഫാസിൽ അലി, ജോയൻറ് സെക്രട്ടറി അജാസ് പി. മാത്യു എന്നിവർ സംസാരിച്ചു. പ്രസിഡൻറ് ഷേഖ് നിഹാൽ അക്ബർ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story