Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂളിൽ സാമൂഹിക...

സ്‌കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

text_fields
bookmark_border
നെട്ടൂർ: കുമ്പളത്ത് ആർ.പി.എം സ്കൂളിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. ചൊവ്വാഴ്ച രാത്രിയാണ് ഹൈസ്കൂളിൽ സാമൂഹികവിരുദ്ധർ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയത്. ചെടിച്ചട്ടികൾ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും മാലിന്യസംസ്കരണത്തിനുവെച്ചിരുന്ന ബക്ക‍റ്റുകൾ തീയിടുകയും ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു. ക്ലാസ് മുറികളിൽ അസഭ്യ വാചകങ്ങളും എഴുതിയിട്ടുണ്ട്. പനങ്ങാട് പൊലീസ് ബുധനാഴ്ച സ്കൂളിലെത്തി പരിശോധന നടത്തി. മൂന്നു മാസം മുമ്പ് കുമ്പളം പള്ളി സ്കൂളിലെ ശുചിമുറികളും ജലവിതരണവും സാമൂഹികവിരുദ്ധർ നശിപ്പിച്ചിരുന്നു. പ്രദേശത്തെ അംഗൻവാടിയിൽ കയറി മലമൂത്ര വിസർജനം നടത്തിയ സംഭവവുമുണ്ടായി. പരാതി നൽകിയെങ്കിലും പൊലീസിന് ആരെയും പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രദേശത്ത് രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് പ്രിയദർശിനി റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി പി.വി. പ്രഭുരാജ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story