Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൗരി ലങ്കേഷി‍െൻറ...

ഗൗരി ലങ്കേഷി‍െൻറ കൊലപാതകം; പ്രതിഷേധറാലി നടത്തി

text_fields
bookmark_border
ആലുവ: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ കോൺഫെഡറേഷൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻ (കോറ) പ്രതിഷേധറാലി നടത്തി. കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും പത്രമാധ്യമങ്ങൾക്കും നേരെ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത് പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതായി പ്രതിഷേധയോഗം പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉണ്ടാകുന്ന അക്രമങ്ങളിലും ഭക്ഷണരീതിയിലും ആരാധനക്രമത്തിലും കൈകടത്തുന്ന സംഘ് പരിവാറി‍​െൻറ സമീപനം പ്രതിഷേധാർഹമാണെന്നും യോഗം അറിയിച്ചു. പ്രസിഡൻറ് ഹംസക്കോയ അധ്യക്ഷത വഹിച്ചു. എ.പി. മുരളീധരൻ, പി.സി. ബാലൻ, കെ. സുകുമാരൻ, ജയപ്രകാശ്, എം.എൻ. സത്യദേവൻ എന്നിവർ സംസാരിച്ചു. ആലുവ ഗാന്ധി സ്ക്വയറിൽനിന്ന് മെഴുകുതിരി തെളിച്ച് ആരംഭിച്ച പ്രതിഷേധറാലി നഗരംചുറ്റി പമ്പുകവലയിൽ അവസാനിച്ചു. ക്യാപ്‌ഷൻ ea53 cora മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി‍​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഫെഡറേഷൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻ (കോറ) സംഘടിപ്പിച്ച പ്രതിഷേധയോഗം
Show Full Article
TAGS:LOCAL NEWS 
Next Story