Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫണ്ട് അനുവദിച്ചിട്ടും...

ഫണ്ട് അനുവദിച്ചിട്ടും നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
മൂവാറ്റുപുഴ: റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയാറാകാത്ത പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരെ പ്രതിഷേധം പുകയുന്നു. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി രണ്ടര കോടി രൂപ അനുവദിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു. മൂന്നു സംസ്ഥാന പാതകളും ദേശീയ പാതയും സംഗമിക്കുന്ന മൂവാറ്റുപുഴ നഗരത്തിലെ റോഡുകൾ കുണ്ടും കുഴിയുമായിട്ട് ഏറെ നാളായി. ഗതാഗതക്കുരുക്കുകളും അപകടങ്ങളും നിത്യസംഭവമായി മാറുകയാണ്. ഈ സാഹചര്യത്തിൽ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനായിരുന്നു അടിയന്തരമായി ഫണ്ട് അനുവദിച്ചത്. എന്നാൽ, ഓണക്കാലത്തടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി ട്രാഫിക് സംവിധാനം താറുമാറായെങ്കിലും റോഡു നിർമാണം ആരംഭിച്ചില്ല. എം.സി. റോഡിലെ തിരക്കേറിയ കച്ചേരിത്താഴം പാലം, നെഹ്റു പാർക്ക്, അരമനകവല, പുളിഞ്ചുവട് എന്നീ സ്ഥലങ്ങളിലെല്ലാം റോഡ് തകർന്നു കിടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story