Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി തൂണിലിടിച്ച്...

വൈദ്യുതി തൂണിലിടിച്ച് പിക് അപ് വാൻ മറിഞ്ഞു

text_fields
bookmark_border
കൂത്താട്ടുകുളം: എം.സി.റോഡിൽ കൂത്താട്ടുകുളം മേരിഗിരി സ്കൂളിൽ സമീപം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് പിക് അപ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് പരിക്കറ്റു. മുവാറ്റുപുഴ വേലക്കോട്ടിൽ ഇസ്മായിൽ (60), വെട്ടൂർ കല്ലറക്കൽ ശിവദാസ്(46) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തി​െൻറ മുകളിലേക്ക് വൈദ്യുതി തൂണി​െൻറ കമ്പികൾ പൊട്ടിവീണതിനാൽ, ഓടിക്കൂടിയവർ ആദ്യം രക്ഷാപ്രവർത്തനത്തിന് തയ്യാറായില്ല. ഫയർഫോഴ്സ് എത്തി പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. പിന്നീട് വിദഗ്ദ ചികിത്സക്കായി തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എം.സി റോഡിലെ കെ.എസ്.ടി.പിയുടെ നിർമാണത്തിലെ അപാകത മൂലം അപകടങ്ങൾ ഈ മേഖലയിൽ പതിവാണ്. ഫോട്ടോ - കൂത്താട്ടുകുളം എം.സി റോഡിൽ മേരിഗിരി സ്കൂളിനു സമീപം വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ പിക് അപ്പ്
Show Full Article
TAGS:LOCAL NEWS 
Next Story