Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടമ്മയുടെ സ്വർണമാല...

വീട്ടമ്മയുടെ സ്വർണമാല അപഹരിച്ച നാടോടി സ്​തീയെ പിടികൂടി

text_fields
bookmark_border
വീട്ടമ്മയുടെ സ്വർണമാല അപഹരിച്ച നാടോടി സ്ത്രീയെ പിടികൂടി മണ്ണഞ്ചേരി: ക്ഷേത്രത്തിലെ പൂജ സമയത്ത് വീട്ടമ്മയുടെ സ്വർണ മാല അപഹരിച്ച നാടോടി സ്ത്രീയെ പിടികൂടി. മേട്ടുപ്പാളയം പുലയർ കോവിൽ സ്ട്രീറ്റിൽ വാസന്തിയെയാണ് (45) മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. വലിയ കലവൂർ ക്ഷേത്ര പരിസരത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് കാരിക്കൽ വീട്ടിൽ രവീന്ദ്രൻ നായരുടെ ഭാര്യ രാധാദേവി​െൻറ (62) മൂന്ന് പവൻ മാലയാണ് മോഷ്ടിച്ചത്. ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സിവിൽ ഓഫിസർമാരായ സതി, ജസ്ലിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story