Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ വാഹനത്തിൽനിന്ന്​ ...

സ്കൂൾ വാഹനത്തിൽനിന്ന്​ തെറിച്ചുവീണ്​ വിദ്യാർഥിനിക്ക്​ ഗുരുതര പരിക്ക്

text_fields
bookmark_border
പറവൂർ: ഓടുന്ന സ്വകാര്യ. ഇളന്തിക്കര മാളിയേക്കൽ ആൻറണിയുടെ മകൾ അഖിലക്കാണ് (13) പരിക്കേറ്റത്. കരോട്ടുകര സ​െൻറ് ആൻറണീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വിദ്യാർഥികളെ കൊണ്ടുപോകാൻ സ്കൂൾ അധികൃതർ ഏർപ്പാടാക്കിയ മിനി ബസിൽനിന്നാണ് കുട്ടി തെറിച്ചുവീണത്. തിങ്കളാഴ്ച വൈകീട്ട് 3.30ന് ഇളന്തിക്കരയിലായിരുന്നു അപകടം. ഡ്രൈവർ സീറ്റിനുപിന്നിലാണ് അഖില ഇരുന്നത്. ഇറങ്ങേണ്ട സ്ഥലം എത്താറായപ്പോൾ സീറ്റിൽനിന്ന് എഴുന്നേറ്റ കുട്ടി ബാഗ് തോളിൽ ഇടാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. വാഹനത്തി​െൻറ വാതിൽ തുറന്നിട്ടിരുന്നതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ ബസിൽ കുട്ടികളെ കയറ്റിയിറക്കാൻ സഹായികൾ ആരും ഉണ്ടായിരുന്നില്ല. തലയിടിച്ചാണ് അഖില വീണത്. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഇളന്തിക്കര തറമേൽ പ്രമോദിനെതിരെ (40) കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story