Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരവീഥികളെ...

നഗരവീഥികളെ അമ്പാടിയാക്കി ശോഭായാത്ര

text_fields
bookmark_border
ആലപ്പുഴ: ശ്രീകൃഷ്‌ണജയന്തിയോട് അനുബന്ധിച്ച്‌ നടന്ന ശോഭായാത്ര നഗരവീഥികളെ അമ്പാടിയാക്കി മാറ്റി. ബാലഗോകുലം സ​െൻറർ ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ തെക്ക്-വടക്കൻ മേഖലകൾ തിരിച്ചായിരുന്നു ആലപ്പുഴയിൽ ശോഭായാത്ര സംഘടിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ശോഭായാത്രകൾക്ക് തുടക്കമായി. തെക്കൻ മേഖല ശോഭായാത്ര വെള്ളക്കിണർ ജങ്ഷനിൽനിന്നും വടക്കൻമേഖല ശോഭായാത്ര ആശ്രമം, കളരിക്കൽ ഭാഗങ്ങളിൽനിന്നുമാണ് ആരംഭിച്ചത്. നഗരപ്രദക്ഷിണത്തിനുശേഷം ശോഭായാത്രകൾ മുല്ലക്കൽ ക്ഷേത്രത്തിൽ സംഗമിച്ചു. വൈകീട്ട് ആേറാടെ നഗരത്തിലെ ശോഭായാത്രകൾ അവസാനിച്ചു. മൂവായിരത്തോളം പേർ പങ്കെടുത്തു. ഉണ്ണിക്കണ്ണന്മാെരയും രാധികമാരെയും കൂടാതെ ഫ്ലോട്ടുകളും യാത്രക്ക് മോടികൂട്ടി. തിരുവമ്പാടി, വെള്ളക്കിണർ, ആശ്രമം, കൈചൂണ്ടിമുക്ക്, തോണ്ടൻകുളങ്ങര എന്നിവിടങ്ങളിൽ ഉറിയടിയും ഉണ്ടായിരുന്നു. അമ്പലപ്പുഴ: ബാലഗോകുലം അമ്പലപ്പുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ കേന്ദ്രീകരിച്ച് ശോഭായാത്ര സംഘടിപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തകഴി ശ്രീധർമശാസ്ത ക്ഷേത്രം, വണ്ടാനം തേവരുനട ക്ഷേത്രം, തോട്ടപ്പള്ളി ആനന്ദേശ്വരം ശിവക്ഷേത്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ നടന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിലേക്കുള്ള മഹാശോഭായാത്ര വൈകീട്ട് 5.30ന് കച്ചേരിമുക്കിൽനിന്ന് ആരംഭിച്ചു. അമ്പലപ്പുഴ ക്ഷേത്ര മൈതാനത്ത് ചേർന്ന മഹാ സമ്മേളനം ഹൈകോടതി ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അമ്പലപ്പുഴ ഗോപകുമാർ അധ്യക്ഷത വഹിച്ചു. വണ്ടാനത്ത് ചേരുന്ന സാംസ്കാരിക സമ്മേളനം പ്രഫസർ ആർ. ഗീതാകൃഷ്ണ പൈ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ജില്ല പ്രസിഡൻറ് വാസുദേവൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story