Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightെഎ ആം ഗൗരി ...

'െഎ ആം ഗൗരി ' പ്രതിഷേധക്കൊടുങ്കാറ്റായി പടുകൂറ്റൻ റാലി

text_fields
bookmark_border
ബംഗളൂരു: മാധ്യമപ്രവർത്തകയും സാമൂഹികപ്രവർത്തകയുമായ ഗൗരി ലേങ്കഷി​െൻറ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിൽ പടുകൂറ്റൻ പ്രതിഷേധറാലി. 'ഗൗരി ലേങ്കഷ് കൊലപാതകവിരുദ്ധ പോരാട്ട സമിതി'യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധറാലിയിലും ദേശീയ കൺവെൻഷനിലും പതിനായിരങ്ങൾ പെങ്കടുത്തു. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ എഴുത്തുകാരും മാധ്യമപ്രവർത്തകരും പുരോഗമനവാദികളും സാമൂഹികപ്രവർത്തകരും റാലിയിൽ ഒരേ ശബ്ദത്തിൽ അണിനിരന്നു. 'ഞാനും ഗൗരി, നീയും ഗൗരി, നമ്മളെല്ലാം ഗൗരി..' എന്ന മുദ്രാവാക്യം ബംഗളൂരുവി​െൻറ തെരുവിൽ ഉച്ചത്തിലുയർന്നു. പോരാട്ടഗാനങ്ങളും തെരുവ് അവതരണങ്ങളും വരയും പ്രതിഷേധത്തി​െൻറ ഭാഗമായി. ഗൗരിയുടെ കൊലപാതകക്കേസിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ഉൗർജിതമാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഗൗരിയുടെ കൊലപാതകം സംഘ്പരിവാർ ആഘോഷിക്കുകയാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ആശയപരമായ വ്യത്യാസങ്ങളുടെ പേരിലാണ് കൊലപാതകം നടന്നതെന്നും അന്വേഷണം ആ വഴിക്കുതന്നെ മുന്നോട്ടുകൊണ്ടുപോകണമെന്നും കൺവെൻഷൻ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. രാവിലെ പത്തരയോടെ ക്രാന്തിവീര സെങ്കാള്ളി രായണ്ണ റെയിൽേവ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച ബഹുജനറാലിയിൽ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളുടെ സംഘങ്ങളും അണിചേർന്ന് പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക് വഴി മൈതാനത്തേക്ക് ഒഴുകി. സാമൂഹിക പ്രവർത്തകരായ മേധ പട്കർ, കവിത കൃഷ്ണൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. സി.പി.എം, കർണാടക ജനശക്തി, രാജ്യ റെയ്ത്ത സംഘ, ആം ആദ്മി പാർട്ടി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.െഎ, കെ.എം.സി.സി തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ വിവിധ സംഘടനകൾ പ്രകടനത്തിൽ അണിചേർന്നു. സെൻട്രൽ കോളജ് മൈതാനത്ത് നടന്ന കൺവെൻഷനിൽ 'ഗൗരി ലേങ്കഷ് പത്രികെ'യുടെ ഗൗരി അനുസ്മരണ പതിപ്പ് സ്വാതന്ത്ര്യ സമരസേനാനി ദൊരൈസാമി പ്രകാശനം ചെയ്തു. 'എ​െൻറ ശബ്ദം ഇല്ലാതാക്കാനാവില്ല' എന്ന മുഖക്കുറിപ്പോടെയാണ് ഗൗരിക്ക് ശേഷമുള്ള 'ഗൗരി ലേങ്കഷ് പത്രികെ'യുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവർത്തക മേധ പട്കർ, പത്രപ്രവർത്തകരായ പി. സായ്നാഥ്, സാഗരിക ഘോഷ്, പൗരാവകാശപ്രവർത്തകരായ ടീസ്റ്റ സെറ്റൽവാദ്, കവിത കൃഷ്ണൻ, ജിഗ്നേഷ് മേവാനി, അഡ്വ. പ്രശാന്ത് ഭൂഷൺ, പ്രകാശ് റായ്, ഗൗരിയുടെ അമ്മ ഇന്ദിര ലേങ്കഷ്, സഹോദരങ്ങളായ കവിത, ഇന്ദ്രജിത് തുടങ്ങിയവരും വിവിധ സമുദായനേതാക്കളും കൺവെൻഷനിൽ പെങ്കടുത്തു. side story ബുള്ളറ്റുകളാൽ കൊല്ലപ്പെടുകയാണെങ്കിൽ എ​െൻറ ഇന്ത്യ ഇല്ലാതാകും -സീതാറാം യെച്ചൂരി ബംഗളൂരു: ആശയങ്ങളുടെ പോരാട്ടമാണ് ഇന്ത്യൻ സങ്കൽപമെന്നും ബുള്ളറ്റുകൾ ആശയങ്ങളെ ഇല്ലാതാക്കുകയാണെങ്കിൽ ത​െൻറ ഇന്ത്യ അവശേഷിക്കുകയില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തി​െൻറയും ഇന്ത്യൻ സങ്കൽപത്തി​െൻറയും കാലാൾ പടയാളി‍യായാണ് താൻ ഇവിടെ വന്നിരിക്കുന്നത്. കൊലപ്പെടുത്താൻ ബുള്ളറ്റുകളില്ലാത്ത, സംവാദങ്ങൾക്കും ചൾച്ചകൾക്കും അവസരമുണ്ടാകുമെങ്കിൽ മാത്രമേ ജനാധിപത്യത്തിനും ഇന്ത്യൻ സങ്കൽപത്തിനും സഹവർത്തിത്വത്തോടെ നിലനിൽക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷി​െൻറ വധത്തിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ സംഘടിപ്പിച്ച ദേശീയതല കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകൾകൊണ്ട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്ന ഒരാളെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. ഗൗരിക്ക് സംഭവിച്ചത് അംഗീകരിക്കാനാവില്ല, ഇത് ഒറ്റപ്പെട്ട സംഭവമല്ല. അധികാരം കൈയാളുന്നവർ സമഗ്രാധിപത്യമുള്ള രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അത് ഇന്ത്യക്ക് വിരുദ്ധമാണ്. വൈവിധ്യത്തെ എതിർക്കുന്ന ഹിന്ദു രാഷ്ട്രയുടെ ആദ്യ ഇരയാണ് മഹാത്മ ഗാന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരിയോടൊത്തുള്ള ഓർമകൾ പങ്കുവെക്കുന്നതിനിടെ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് വിതുമ്പി. ഞങ്ങൾ സമപ്രായക്കാരായിരുന്നെങ്കിലും അവർ എന്നെ സഹോദരി എന്നാണ് വിളിച്ചിരുന്നത്. അവളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു. അവർക്കുവേണ്ടി ഉയരുന്ന പിന്തുണയാണ് മരണത്തിലും ഏക ആശ്വാസം. കൂട്ടമായ ചെറുത്തുനിൽപ് വൃഥാവിലാകാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ഗൗരിയുടെ ഓർമക്കായി എഴുത്തുകാരൻ ചന്ദ്രശേഖർ പാട്ടീൽ കവിത ചൊല്ലി. ''വർഷങ്ങൾക്കുമുമ്പ് ഞാൻ ദാഭോൽകറായിരുന്നു... പിന്നെ പൻസാരെ. രണ്ടു വർഷം മുമ്പ്, സഹപാഠിയും സഹപ്രവർത്തകനുമായ എം.എം. കൽബുർഗി വധിക്കപ്പെട്ടപ്പോൾ, ഞാൻ കൽബുർഗിയായി. ഇപ്പോൾ, ഞാൻ ഗൗരിയാണ്'' -പാട്ടീൽ പറഞ്ഞു. ഒട്ടനവധി ശബ്ദങ്ങൾ ഒരു വേദിയിൽ ഒത്തുചേരുന്നത് ശുഭപ്രതീക്ഷയാണെന്ന് നർമദ ബച്ചാവോ അന്ദോളൻ നേതാവ് മേധ പട്കർ പറഞ്ഞു. ഭരണഘടനയെ മാത്രമല്ല, സമത്വമെന്ന സ്വപ്നത്തെ തച്ചുടക്കാൻ ആഗ്രഹിക്കുന്നവർ കൂടിയാണ് ഇന്ന് അധികാരത്തിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. ഗൗരി ഒരിക്കലും മരിക്കുന്നില്ലെന്ന മേധയുടെ മുദ്രാവാക്യം സദസ്സ് ആവേശത്തോടെ ഏറ്റുചൊല്ലി
Show Full Article
TAGS:LOCAL NEWS 
Next Story