Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരവീഥികളെ...

നഗരവീഥികളെ അമ്പാടിയാക്കി മഹാശോഭായാത്ര

text_fields
bookmark_border
മൂവാറ്റുപുഴ: നടന്നു. എങ്ങും കാല്‍ത്തളയുെടയും അരമണിയുെടയും കിലുക്കങ്ങള്‍. രാജവീഥികളിലെല്ലാം കുലുങ്ങിച്ചിരിച്ച് ഒാടിനടക്കുന്ന അമ്പാടിക്കണ്ണന്മാര്‍, നാടും നഗരവും കീഴടക്കിയെത്തിയ ശോഭായാത്രകള്‍ നഗരവീഥികളിൽ നിറഞ്ഞു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം മൂവാറ്റുപുഴ താലൂക്ക്‌ സമിതിയുടെ നേതൃത്വത്തിലാണ് ശോഭായാത്ര നടന്നത്.മൂവാറ്റുപുഴ നഗരത്തില്‍ മഹാശോഭായാത്രയും സമീപ പഞ്ചായത്തുകളിലായി 24 ശോഭായാത്രകളുമാണ് നടന്നത്. നഗരത്തില്‍ വൈകീട്ട് വെള്ളൂര്‍ക്കുന്നം, ഉന്നക്കുപ്പ, തെക്കൻേകാട്, നന്ദനാര്‍ പുരം, ശിവപുരം, തൃക്ക, മുടവൂര്‍, മുറിക്കല്ല്, കാവുംപടി, വാഴപ്പിള്ളി, കൃഷ്ണപുരം, രണ്ടാറ്റിന്‍കര കേന്ദ്രങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന ചെറുശോഭായാത്രകള്‍ പി.ഒ ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് സമ്മാനവിതരണം നടന്നു. വാളകം വെട്ടിക്കാവ്, കുന്നക്കാല്‍, ആവണംകോട് ധര്‍മശാസ്ത ക്ഷേത്രം, അരുളിമംഗലം ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് വൈകീട്ട് ആരംഭിച്ച ശോഭായാത്രകള്‍ വൈദ്യശാലപ്പടിയില്‍ സംഗമിച്ച് നെടുങ്ങാല്‍ ക്ഷേത്രത്തില്‍ സമാപിച്ചു. ആയവനയില്‍ അഞ്ചല്‍പെട്ടി തൃപ്പൂരത്ത്‌ ക്ഷേത്രം, തോട്ടഞ്ചേരി, സിദ്ധന്‍കവല, ഇഞ്ചക്രാന്തി എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ കാലാമ്പൂര്‍ ചിറപ്പടിയില്‍ സംഗമിച്ച് തൃക്ക മഹാവിഷ്ണു ക്ഷേത്രത്തിലും ഏനാനല്ലൂര്‍ ഷാപ്പ് കവലയില്‍നിന്ന് ആരംഭിച്ച ശോഭായാത്ര മഹിളാമാര്‍ ക്ഷേത്രത്തിലും വടക്കന്‍ മാറാടി തിരുമധുര ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര നെട്ടൂര്‍ക്കോട്ട് കാവിലെത്തി തിരികെ തിരുമധുര ക്ഷേത്രത്തിലും സമാപിച്ചു. മുളവൂര്‍ തേവര്‍ക്കുന്നത്ത് മഹാദേവക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര അറേക്കാട്ട് കാവിലെത്തി തിരികെ മുളവൂര്‍ തേവര്‍ക്കുന്നത്ത് ക്ഷേത്രത്തിലും തൃക്കളത്തൂര്‍ പള്ളിമറ്റത്ത് കാവില്‍നിന്ന് ആരംഭിച്ച ശോഭായാത്ര സൊസൈറ്റിപടിയിലെത്തി തിരികെ പള്ളിമറ്റത്ത് കാവിലും സമാപിച്ചു. പള്ളിച്ചിറങ്ങര ത്രിദേവി ക്ഷേത്രം, കല്ലൂര്‍ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മഞ്ഞള്ളൂര്‍ വള്ളിക്കുന്ന്, മണലിപ്പീടിക, വടവുകോട്, വേങ്ങാച്ചുവട്, പാലക്കുഴ ഭഗവതി ക്ഷേത്രം, വടക്കന്‍ പാലക്കുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പായിപ്ര കാഞ്ഞിരക്കാട്ടുകാവ്, കാരമല പൂതൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story