Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാറുകൾ തുറക്കുന്ന...

ബാറുകൾ തുറക്കുന്ന പണിയാണ് പിണറായി സർക്കാറിന് ^രമേശ് ചെന്നിത്തല

text_fields
bookmark_border
ബാറുകൾ തുറക്കുന്ന പണിയാണ് പിണറായി സർക്കാറിന് -രമേശ് ചെന്നിത്തല മൂവാറ്റുപുഴ: പാവപ്പെട്ടവന് റേഷന്‍ അരി കൊടുക്കാനോ വര്‍ധിച്ചുവരുന്ന പെട്രോള്‍വില പിടിച്ചുനിര്‍ത്തുന്നതിനൊ സാധിക്കാതെ മദ്യലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി യഥേഷ്ടം ബാറുകള്‍ തുറക്കുന്ന പണിയാണ് പിണറായി സർക്കാറിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . കോൺഗ്രസ് ആയവന പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാലാമ്പൂര് മേഖല ബൂത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് 25 ബാറുകള്‍ ഉള്ളിടത്ത് ഇന്ന് 500 ബാറുകളാണുള്ളതെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡൻറ് കാസിം മുക്കണ്ണിയിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി െ ജയ്‌സണ്‍ ജോസഫ് ഇന്ദിരാഗാന്ധി അനുസ്മരണ സന്ദേശം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, അഡ്വ. വര്‍ഗീസ് മാത്യു, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ജോയി മാളിയേക്ക ല്‍, കെ.എം. സലീം, പി.പി. എല്‍ദോസ്, ഉല്ലാസ് തോമസ്, ജീമോന്‍ പോള്‍, സാബു വള്ളോംകുന്നേല്‍, എം.എ. മത്തായി, എന്‍.എം. ജോസഫ്, സുഭാഷ് കടയ്‌ക്കോട്ട്, ഭദ്രപ്രസാദ്, എം.എ. ബഷീര്‍ എന്നിവർ സംസാരിച്ചു. യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു. മേഖല കണ്‍വീനര്‍ ജോണ്‍ തെരുവത്ത് സ്വാഗതവും ബൂത്ത് പ്രസിഡൻറ് പി.കെ. ജലീല്‍ നന്ദിയും പറഞ്ഞു. ചിത്രം- കാലാമ്പൂര് മേഖല ബൂത്ത് കുടുംബസംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു ഫയൽ നെയിം Con
Show Full Article
TAGS:LOCAL NEWS 
Next Story