Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹരിപ്പാട്​ ലിജോ...

ഹരിപ്പാട്​ ലിജോ വർഗീസ്​ കൊലപാതകം: ആറ്​ പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര അകംകുടിയില്‍ കറുകത്തറയിൽ ലിജോ വർഗീസിനെ (29) കൊലെപ്പടുത്തിയ കേസിൽ പ്രതികളായ ആറുപേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. നങ്ങ്യാര്‍കുളങ്ങര കറുകത്തറയില്‍ വീട്ടില്‍ സുനീഷ് എന്ന ശിവപ്രസാദ്(31), സഹോദരന്‍ അനീഷ് എന്ന ശിവലാല്‍ (28), അകംകുടി ഉള്ളന്നൂര്‍ വീട്ടില്‍ പോത്തന്‍ എന്ന ഷിബു(26), അകംകുടി എഴുത്തുകാരന്‍ വടക്കതില്‍ മൂങ്ങയെന്ന മുകേഷ്(30), അകംകുടിയില്‍ അയനം വീട്ടില്‍ മനുവെന്ന അരുണ്‍(26), ആംബുലന്‍സ് ഡ്രൈവറായ പിലാപ്പുഴയില്‍ തോട്ടുകടവില്‍ വീട്ടില്‍ മാഹീനെന്ന സമീര്‍ (22)എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടത്തിയശേഷം ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതികള്‍ പൊലീസിനെ കണ്ട് മാറി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിൻ മാര്‍ഗം കായംകുളത്ത് എത്തി. ആംബുലന്‍സ് ഡ്രൈവറായ സമീറിനെ വരുത്തി അവിടെനിന്ന് ആംബുലന്‍സിൽ എറണാകുളെത്തത്തി. ഇതില്‍ അഞ്ച് പ്രതികള്‍ തമിഴ്നാട്ടിലെത്തി. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ തിരിച്ച് എറണാകുളത്തെത്തുകയും അറസ്റ്റിലാവുകയുമായിരുന്നു. നാലാം പ്രതിയായ മുകേഷ് ബൈക്കില്‍ പോകുന്നതിനിെട പൊലീസി​െൻറ പിടിയിലാവുകയായിരുെന്നന്ന് സി.െഎ മനോജ് പറഞ്ഞു. മറ്റൊരു പ്രതിയായ അകംകുടിയില്‍ ശ്രീനിവാസില്‍ രഞ്ജിത്തിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story