Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടത്തിനിടെ ബസി​െൻറ...

ഓട്ടത്തിനിടെ ബസി​െൻറ ടയര്‍ ബോള്‍ട്ടുകള്‍ അഴിഞ്ഞ സംഭവത്തില്‍ റിപ്പോര്‍ട്ട് ഇന്ന്​

text_fields
bookmark_border
ചേര്‍ത്തല: ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസി​െൻറ ടയര്‍ ബോള്‍ട്ടുകള്‍ അഴിഞ്ഞ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തി​െൻറ അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കുമെന്ന് സൂചന. വിജിലന്‍സ് വിഭാഗത്തിനൊപ്പം മെക്കാനിക്കല്‍ വിഭാഗത്തി​െൻറ സമാന്തര അന്വേഷണവും നടക്കുന്നുണ്ട്. ബന്ധപ്പെട്ട ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച മാവേലിക്കരയില്‍നിന്ന് അസിസ്റ്റൻറ് വര്‍ക്സ് മാനേജർ ചേര്‍ത്തലയിലെത്തി വിവരം ശേഖരിച്ചിരുന്നു. കഴിഞ്ഞ 26ന് ബസി​െൻറ ടയറുകള്‍ മാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനുശേഷം ബോള്‍ട്ടുകള്‍ പരിശോധിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. മെക്കാനിക്കലിലെ ടയര്‍ വിഭാഗത്തിനാണ് ഇതി​െൻറ ചുമതല. ടയറിലെ ഏഴ് ബോള്‍ട്ടും അഴിഞ്ഞ നിലയിലായിരുന്നു. എല്ലാ ബോള്‍ട്ടും ഒന്നിച്ച് അഴിഞ്ഞ സാഹചര്യവും സാങ്കേതികവിഭാഗം പരിശോധിക്കുന്നുണ്ട്. ഇത്രയും ബോള്‍ട്ടുകൾ അഴിഞ്ഞതിന് പിന്നില്‍ അട്ടിമറി സാധ്യതകളും പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് ചേര്‍ത്തല ഡിപ്പോയില്‍നിന്ന് ആലുവ--ആലപ്പുഴ സര്‍വിസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആലപ്പുഴക്ക് പോകുംവഴി കലവൂരിൽവെച്ച് ടയര്‍ബോള്‍ട്ടുകള്‍ അഴിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ട്രിപ് റദ്ദാക്കി ബസ് ആലപ്പുഴ ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story