Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണം^-ഈദ് സുഹൃദ്സംഗമം

ഓണം^-ഈദ് സുഹൃദ്സംഗമം

text_fields
bookmark_border
ഓണം-ഈദ് സുഹൃദ്സംഗമം ആലുവ: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ്-ഓണം സുഹൃദ്സംഗമം 'ഈണം' നടത്തി. അഡ്വ. അൽഫോൻസ ഉദ്ഘാടനം ചെയ്തു. സ്ത്രീക്ക് ഉത്തരവാദിത്തം കൂടുതലുള്ളത് കുടുംബത്തോടാണെന്നും കുടുംബാംഗങ്ങളുടെ സംസ്കരണരംഗത്ത് ശാക്തീകരിക്കപ്പെട്ടാൽ മാത്രമേ സാമൂഹികതിന്മകൾ തുടച്ചുനീക്കാൻ സാധിക്കൂവെന്നും അവർ പറഞ്ഞു. മഹനാമി ഹാളിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് റഫീഖ ജലീൽ അധ്യക്ഷത വഹിച്ചു. ജില്ല സമിതി അംഗം പി.എം. ജസീല സന്ദേശം നൽകി. അഡ്വ. കെ.പി. ഷിബി, പ്രഫ. ജമീല, അഡ്വ. ജസീന്ത എന്നിവർ സംസാരിച്ചു. കുട്ടികൾ കലാപരിപാടികൾ അവരിപ്പിച്ചു. ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി സമാപനം നിർവഹിച്ചു. ജമീല പ്രാർഥനഗാനം ആലപിച്ചു. സംസ്ഥാന സമിതി അംഗം സമീന സ്വാഗതവും വനിത വിഭാഗം ഏരിയ കൺവീനർ സുഹറ ബീവി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story