Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിൻ കാൻസർ...

കൊച്ചിൻ കാൻസർ സെൻററിന് 34 ലക്ഷം അനുവദിച്ചു

text_fields
bookmark_border
കൊച്ചി: കൊച്ചിൻ കാൻസർ സ​െൻററിന് കളമശ്ശേരി എം.എൽ.എ വി.കെ. ഇബ്രാഹിം കുഞ്ഞി​െൻറ ആസ്തി വികസനഫണ്ടിൽനിന്ന് 34 ലക്ഷം രൂപ അനുവദിച്ചു. ഇൗ തുക ഗര്‍ഭാശയ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ വാങ്ങാൻ ഉപയോഗിക്കും. ഹിസ്റ്റെറോസ്കോപ്, കോൾപോസ്കോപ്, കോട്ടറി തുടങ്ങിയ ആധുനിക സംവിധാനങ്ങൾ സജ്ജീകരിക്കാനാവുന്നതോടെ സംസ്ഥാനത്തെ വലിയ വിഭാഗം അർബുദബാധിതർക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് പ്രതിവർഷം 52,200 പേർക്ക് അർബുദം ബാധിക്കുെന്നന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 2000 പേർ ഗര്‍ഭാശയ അർബുദബാധിതരാണ്. കേരളത്തിൽ സ്ത്രീകൾക്കിടയിലുണ്ടാവുന്ന അർബുദത്തിൽ മുന്നിൽ സ്തനാർബുദമാണ്. പതിനയ്യായിരത്തോളം സ്തനാർബുദ ബാധിതർ കേരളത്തിലുണ്ടെന്നാണ് കണക്കുകൾ. തൈറോയിഡ് കാൻസറാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് 5000 തൈറോയിഡ് കാൻസർ ബാധിതരുണ്ടെന്നാണ് കണക്ക്. ഗര്‍ഭാശയ അർബുദത്തിൽ മൂന്നാം സ്ഥാനമാണ്. ലക്ഷം സ്ത്രീകളിൽ എട്ടുപേർക്കോളം പ്രതിവർഷം അർബുദം ബാധിക്കുെന്നന്നാണ് കണക്കുകൾ. പുതിയ ഉപകരണങ്ങൾ വരുന്നതോടെ മികവുറ്റ ചികിത്സ ലഭ്യമാക്കാൻ കഴിയുെമന്നാണ് കരുതുന്നതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പി.ജി. ബാലഗോപാൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story