Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.സി.ബി.സി...

കെ.സി.ബി.സി സെക്ര​േട്ടറിയറ്റിൽ കൃതജ്ഞത പ്രാർഥന

text_fields
bookmark_border
കൊച്ചി: ഫാ. ടോം ഉഴുന്നാലിൽ മോചിതനായെന്ന വാർത്തയെത്തുടർന്ന് നന്ദിസൂചകമായി കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സിയിൽ കൃതജ്ഞത പ്രാർഥന നടത്തി. 18 മാസം ഭീകര താവളത്തിൽ ബന്ധിയാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലി​െൻറ മോചനത്തിന് പരിശ്രമിച്ച ഒമാൻ ഭരണകൂടത്തെയും ഇന്ത്യയിലെയും വിദേശങ്ങളിലെയും നയതന്ത്ര പ്രതിനിധികളെയും കൃതജ്ഞതയോടെ സ്മരിക്കുന്നതായി കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളിസമൂഹങ്ങളും വിശ്വാസികൂട്ടായ്മകളും നിരന്തര പ്രാർഥനയിലായിരുന്നെന്നും സഫലമായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാ. പ്രസാദ് തെരുവത്ത് ഒ.സി.ഡി, ഡോ. ജോഷി മയ്യാറ്റിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story