Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോലിചെയ്യുന്ന...

ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന്​ കുരുമുളക് കടത്തിയവർ പിടിയിൽ

text_fields
bookmark_border
കൊച്ചി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് കുരുമുളക് കടത്തിയ സൂപ്പർവൈസർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലിയിലെ സുഗന്ധവ്യഞ്ജന എക്സ്പോർട്ടിങ് സ്ഥാപനത്തിൽനിന്ന് 45000- രൂപ വില വരുന്ന ഒരു ക്വിൻറൽ കുരുമുളക് സ്വന്തം കാറിൽ കടത്തി വിൽപന നടത്താൻ കൊണ്ടുപോകവെയാണ് കുമ്പളങ്ങി സ്വദേശികളായ ഷിബീഷ് ( 37), അരുൺ (27) എന്നിവർ കണ്ണമാലി പൊലീസി​െൻറ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെ കണ്ടക്കടവ് -കുമ്പളങ്ങി റോഡിലുള്ള പൊതുശ്മശാനത്തിന് സമീപം സംശയാസ്പദമായി നിർത്തിയിട്ടിരുന്ന അരുണി​െൻറ ഉടമസ്ഥതയിലുള്ള കാർ പൊലീസ് പരിശോധിക്കുന്നതിനിടെയാണ് കുരുമുളക് കണ്ടെത്തിയത്. നാല് പ്ലാസ്റ്റിക് ചാക്കുകളിലായി നിറച്ച കുരുമുളകിനെക്കുറിച്ച് ചോദിച്ചതോടെ ഇരുവരും പരസ്പരവിരുദ്ധമായി സംസാരിച്ചത് സംശയത്തിന് വഴിവെച്ചു. ഇരുവഴെരയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കാലങ്ങളായി നടത്തിവന്ന മോഷണത്തി​െൻറ ചുരുളഴിഞ്ഞത്. ഷിബീഷ് 20 വർഷമായും അരുൺ രണ്ട് വർഷമായും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രാജസ്ഥാൻ സ്വദേശിയായ ഉടമ ഇരുവർക്കും കമ്പനിയിൽ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. താക്കോൽ ഷിബീഷിനെ ഏൽപിച്ചിട്ട് വൈകുന്നേരം 4.30ന് ഉടമ പോയതിന് ശേഷമാണ് മോഷണം നടത്തിയത്. 4.30ന് ശേഷം കമ്പനിയിലെ സി.സി ടി.വി കാമറ ഓഫ് ചെയ്ത നിലയിലാണ്. സ്റ്റോക്കിൽ പലപ്പോഴും കുറവ് കണ്ടിരുന്നെങ്കിലും വിശ്വസ്തരായ തൊഴിലാളികളെ സംശയിച്ചിരുന്നില്ലെന്ന് ഉടമ പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കണ്ണമാലി എസ്.ഐ ത്രിദീപ് ചന്ദ്ര​െൻറ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ വില്യംസ്, സീനിയർ സിവിൽ പൊലിസ് ഓഫിസർ മണിയപ്പൻ, സി.പി.ഒമാരായ ശ്രീജിത്ത്, വിജയനാഥ്, എഡ്വേഡ്, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. എരൂര്‍- ചമ്പക്കര ജലോത്സവം: ജലഗതാഗത നിയന്ത്രണം കൊച്ചി: എരൂര്‍- ചമ്പക്കര ജലോത്സവത്തോടനുബന്ധിച്ച് ചമ്പക്കര കനാലില്‍ ജലയാനങ്ങള്‍ക്കും ബാര്‍ജുകള്‍ക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. 16ന് വൈകുന്നേരം അഞ്ച് മുതല്‍ 17ന് രാത്രി 10 വരെയാണ് നിയന്ത്രണം.
Show Full Article
TAGS:LOCAL NEWS 
Next Story