Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരത്തിൽ ശോഭായാത്രകൾ...

നഗരത്തിൽ ശോഭായാത്രകൾ നടത്തി

text_fields
bookmark_border
കൊച്ചി: ശ്രീകൃഷ്ണജയന്തി ദിനത്തോടനുബന്ധിച്ച് ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടന്നു. മറൈൻ ഡ്രൈവ് ഹെലിപാഡ് പരിസരത്തുനിന്ന് ആരംഭിച്ച ശോഭായാത്ര സ്വാമി പുർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. രാധാകൃഷ്ണൻ, ശ്രീകുമാരി രാമചന്ദ്രൻ, ഗായകൻ ബിജുനാരായണൻ എന്നിവർ മറ്റ് ശോഭായാത്രകൾ ഉദ്ഘാടനം ചെയ്തു. രാജേന്ദ്ര മൈതാനിയിൽ സംഗമിച്ച് മഹാശോഭായാത്രയായി ശിവക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിച്ചു. തൃക്കാക്കര നഗരത്തി​െൻറ ആഭിമുഖ്യത്തിൽ വാഴക്കാല മൊറാർജി ദേശായി ഗ്രൗണ്ടിൽനിന്ന് വൈകീട്ട് നാലിന് ആരംഭിച്ച ശോഭായാത്ര പാടിവട്ടം പൊക്കാളം ശിവപാർവതി ക്ഷേത്രത്തിൽ 6.30ന് സമാപിച്ചു. തുടർന്ന് പ്രസാദവിതരണം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story