Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ്​ വിൽപനക്കാരൻ...

കഞ്ചാവ്​ വിൽപനക്കാരൻ പിടിയിൽ

text_fields
bookmark_border
കൊച്ചി: എറണാകുളം മാർക്കറ്റ്, മറൈൻ ഡ്രൈവ്, ഗോശ്രീ പാലം, ചാത്യാത്ത് റോഡ് എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തമായും ചില്ലറയായും വിൽപന നടത്തുന്നയാളെ പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ മമ്മാലി നൗഷാദ് എന്ന മലപ്പുറം പുതിയിരുത്തി സ്വദേശി നൗഷാദാണ് (39) തേവര ബിവറേജസ് ഒൗട്ട്ലറ്റിന് സമീപത്തുനിന്ന് പിടിയിലായത്. ക്രൈം ഡിറ്റാച്ച്മ​െൻറ് എ.സി.പി ബിജി ജോർജി​െൻറ നേതൃത്വത്തിെല ഷാഡോ സംഘമാണ് പിടികൂടിയത്. ഇയാൾ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽനിന്ന് അര കിലോയിൽ അധികം കഞ്ചാവ് കണ്ടെടുത്തു. തൃശൂർ, മലപ്പുറം ജില്ലകളിലായി ഏഴോളം പൊലീസ്, എക്സൈസ് കേസുകളിലെ പ്രതിയായ ഇയാൾ അടുത്ത കാലത്താണ് ഉയർന്ന വരുമാനം ലക്ഷ്യമിട്ട് നഗരത്തിലേക്ക് താവളം മാറ്റിയത്. താഴ്ന്ന നിരക്കിെല ലോഡ്ജുകളിൽ താമസിച്ചായിരുന്നു കഞ്ചാവ് കച്ചവടം. മറൈൻ ഡ്രൈവിലെത്തുന്ന വിനോദസഞ്ചാരികൾക്കും മാർക്കറ്റിന് സമീപത്തെ കോളജ് വിദ്യാർഥികൾക്കുമാണ് ഇയാൾ പ്രധാനമായും കഞ്ചാവ് നൽകിയിരുന്നത്. നഗരത്തിലെ പ്രമുഖ കോളജിലെ രണ്ട് വിദ്യാർഥികളെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഷാഡോ എസ്.ഐ ഹണി കെ. ദാസ്, സൗത്ത് എസ്.ഐ ദ്വിജേഷ്, സി.പി.ഒമാരായ ഹരിമോൻ, വിനോദ്, സാനു, ജയരാജ്, യൂസുഫ്, അനിൽ, ശ്യാം, സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story