Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാരത്തൺ ഗാനാലാപനം: 48...

മാരത്തൺ ഗാനാലാപനം: 48 മണിക്കൂർ പൂർത്തിയാക്കി വിജയ് നായരമ്പലം

text_fields
bookmark_border
പറവൂർ: 48 മണിക്കൂർ തുടർച്ചയായി പാട്ടുപാടിയ വിജയ് നായരമ്പലത്തി​െൻറ പ്രകടനം ശ്രദ്ധേയമായി. ഗാനരചയിതാവും ഗായകനുമായ വിജയ് നായരമ്പലം ശനിയാഴ്ച 10.05ന് ആരംഭിച്ച് തിങ്കളാഴ്ച 10.30 ഒാടെയാണ് ഗാനാലാപനം അവസാനിപ്പിച്ചത്. കൽക്കത്ത കേന്ദ്രമാക്കിയുള്ള യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിന്(യു.ആർ.എഫ്) വേണ്ടിയാണ് ഗാനയജ്ഞം നടത്തിയത്. ഒരു മണിക്കൂർ പാടുമ്പോൾ അഞ്ച് മിനിറ്റ് വിശ്രമം എടുക്കാൻ അവസരമുണ്ടായിരുന്ന ആറ് മണിക്കൂർ ഇടവേളകളിൽ അരമണിക്കൂർ വീതം വിശ്രമം എടുത്താണ് 48 മണിക്കൂർ പൂർത്തിയാക്കിയത്. ഇടവേളകളിൽ വെള്ളവും പഴവർഗങ്ങളുമാണ് കഴിച്ചത്. യു.ആർ.എഫ് ബുക്കി​െൻറ സർട്ടിഫിക്കറ്റ് യു.ആർ.എഫ് ജൂറി മെംബർമാരായ ഗിന്നസ് സത്താർ ആദൂർ, പി.ടി. ജോളി മഞ്ഞുമ്മൽ, വൈപ്പിൻ ചന്ദ്രബോസ് എന്നിവർ ചേർന്ന് വിജയിന് സമ്മാനിച്ചു. സമാപനച്ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സിനിമ - -സീരിയൽ താരം മുരളീമോഹൻ, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്. ശ്രീകുമാരി, ഡെന്നി തോമസ്, ജലജ രവീന്ദ്രൻ, സിനിമ താരം മനോജ്, വത്സല പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. നിരവധി സംഘടനകളും വ്യക്തികളും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. 600-ൽപരം മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളാണ് 48 മണിക്കൂറിനിടെ ആലപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story