Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരായ ഭരണകൂട നിലപാട്​ തിരുത്തണം ^മെക്ക

text_fields
bookmark_border
റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ ഭരണകൂട നിലപാട് തിരുത്തണം -മെക്ക കൊച്ചി: ഇന്ത്യൻ അഭയാർഥികളായുള്ള റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ ഭരണകൂട നിലപാട് തിരുത്തി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മെക്ക ആവശ്യപ്പെട്ടു. ഗൗരി ലേങ്കഷി​െൻറ ഘാതകരെ പിടികൂടി മാതൃകപരമായി ശിക്ഷിക്കുക, പറവൂർ വടക്കേക്കരയിൽ സംഘ്പരിവാറി​െൻറ ആൾക്കൂട്ട ആക്രമണത്തിനിരയായവർക്കെതിരായ കേസ് റദ്ദാക്കുക, മതസ്പർധയും വിദ്വേഷവും വളർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ സത്വര നടപടിയുണ്ടാവണമെന്നും എറണാകുളത്ത് ചേർന്ന മെക്ക സംസ്ഥാന എക്സിക്യൂട്ടിവ് യോഗം കേന്ദ്ര-സംസ്ഥാന സർക്കാറുകളോടാവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എം. അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി റിപ്പോർട്ടും ട്രഷറർ സി.ബി. കുഞ്ഞുമുഹമ്മദ് കണക്കുകളും അവതരിപ്പിച്ചു. ടി.എസ്. അസീസ്, കെ.എം. അബ്ദുൽ കരീം, പി.എം.എ. ജബ്ബാർ, എം.എ. ലത്തീഫ്, എൻ.സി. ഫാറൂഖ്, എ.െഎ. മുബീൻ, എ. അബ്ദുറഹ്മാൻകുഞ്ഞ്, റഷീദ് മംഗലപ്പള്ളി, കെ.എം. ഉമർ, പി. ബാപ്പൂട്ടി, എം.എ. അനീസ്, മുഹമ്മദ് നജീബ്, ടി.എസ്. നൗഷാദ്, ടി.എ. അബ്ദുസ്സലാം, പി.എം. മുഹമ്മദ് റഫീഖ്, എ. ജമാലുദ്ദീൻ, വൈ. സൈഫുദ്ദീൻ, എ. ജുനൈദ് ഖാൻ, കെ. ബഷീർകുട്ടി, എ. നസീർ എന്നിവർ ചർച്ചകളിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story