Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാജിമാരുടെ മടക്കം 21...

ഹാജിമാരുടെ മടക്കം 21 മുതൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാന്‍ യാത്രയായവർ ഇൗമാസം 21 മുതല്‍ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തും. മദീന വിമാനത്താവളത്തില്‍നിന്നാണ് ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങുന്നത്. 21ന് പുലര്‍ച്ച 5.45ന് 300 ഹാജിമാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെത്തും. 39 സർവിസാണ് മടക്കയാത്രക്ക് സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. 38 വിമാനങ്ങളില്‍ 300 പേര്‍ വീതവും അവസാന വിമാനത്തില്‍ 407 പേരുമാണ് ഉണ്ടാകുക. കേരളത്തില്‍നിന്നുള്ള 11,470 പേരും ലക്ഷദ്വീപില്‍നിന്നുള്ള 305 പേരും മാഹിയില്‍നിന്നുള്ള 32 പേരും ഉള്‍പ്പെടെ 11,807 പേരാണ് നെടുമ്പാശ്ശേരിയില്‍നിന്ന് ഹജ്ജ് കമ്മിറ്റി നേതൃത്വത്തില്‍ യാത്രയായത്. ഇവരോടൊപ്പം രണ്ട് വയസ്സില്‍ താഴെയുള്ള 23 കുട്ടികളും യാത്രയായിട്ടുണ്ട്. വിമാനത്താവളത്തിലെ പുതിയ അന്താരാഷ്‌ട്ര ടെര്‍മിനലായ ടി 3 യിലാണ് മടങ്ങിയെത്തുക. ടി 3 യിലെത്തുന്ന ഹാജിമാരുടെ സഹായത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 40 വളൻറിയര്‍മാര്‍ക്ക് സിയാല്‍ പ്രത്യേക പാസ് അനുവദിച്ചിട്ടുണ്ട്. ഹാജിമാര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം വെള്ളം നേരത്തേതന്നെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച് ടി 3യില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹാജിമാര്‍ എത്തുമ്പോള്‍ ഓരോരുത്തര്‍ക്കും അഞ്ചുലിറ്റര്‍ വീതം സംസം വെള്ളം ടെര്‍മിനലില്‍ വിതരണം ചെയ്യും. ഹാജിമാരുടെ മടക്കയാത്രയുടെ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ബുധനാഴ്ച കരിപ്പൂരില്‍ നടക്കും. ഒക്ടോബര്‍ നാലിന് ഉച്ചക്ക് 11.45നാണ് അവസാനസംഘം എത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story