Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൾഫ് ബിസിനസ്​ അവാർഡ്...

ഗൾഫ് ബിസിനസ്​ അവാർഡ് ആസ്​റ്റർ ഡി.എം ഹെൽത്ത് കെയറിന് സമ്മാനിച്ചു

text_fields
bookmark_border
കൊച്ചി: ഹെൽത്ത് കെയർ രംഗത്തെ മികച്ച സ്ഥാപനത്തിനുള്ള 'ഗൾഫ് ബിസിനസ് അവാർഡ്- 2017' ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്വന്തമാക്കി. ദുെബെ ഫെയർമൗണ്ട് ദ പാം ഹോട്ടലിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സ് ജി.സി.സി സി.ഇ.ഒ അലീഷാ മൂപ്പൻ പുരസ്കാരം ഏറ്റുവാങ്ങി. ഒമ്പത് വ്യത്യസ്ത വ്യവസായ രംഗങ്ങളിലെ മികച്ച സ്ഥാപനങ്ങളെ കണ്ടെത്തുന്ന ഗൾഫ് ബിസിനസ് അവാർഡ് മോട്ടിവേറ്റ് പബ്ലിഷിങാണ് ഓരോ വർഷവും പ്രഖ്യാപിക്കുന്നത്. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ അതി​െൻറ 30ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗൾഫ് മേഖലയിൽനിന്ന് ലഭിച്ച പുരസ്കാരം ഏറെ അഭിമാനമുണ്ടാക്കുന്നതാണെന്ന് ആസ്റ്റർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു. 'കെയറിങ് മിഷൻ വിത്ത് എ ഗ്ലോബൽ വിഷൻ' എന്ന നയത്തോടെ 'വി വിൽ ട്രീറ്റ് യു വെൽ' എന്ന ബ്രാൻഡ് ഉറപ്പുനൽകുന്ന വാക്യത്തെ അന്വർഥമാക്കി മുന്നോട്ട് കുതിക്കാൻ സാധിക്കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story