Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയറ്റിറക്ക്​ തർക്കം:...

കയറ്റിറക്ക്​ തർക്കം: റിഫൈനറിയിൽ ഐ.എൻ.ടി.യു.സി^ സി.ഐ.ടിയു സംഘർഷം

text_fields
bookmark_border
കയറ്റിറക്ക് തർക്കം: റിഫൈനറിയിൽ ഐ.എൻ.ടി.യു.സി- സി.ഐ.ടിയു സംഘർഷം പള്ളിക്കര: അമ്പലമുകൾ കൊച്ചിൻ റിഫൈനറി ഐ.ആർ.ഇ.പി േപ്രാജക്ടിൽ കയറ്റിറക്കുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി--സി.ഐ.ടി.യു സംഘർഷം. നാല് ഐ.എൻ.ടി.യു.സി തൊഴിലാളികൾക്ക് പരിേക്കറ്റു. അജി(32), ശ്രീജു(35), എൽദോസ്(42), റെജികുര്യൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രോജക്ട് സൈറ്റിലെത്തിയ പൈപ്പ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ എത്തിയത്. ഐ.എൻ.ടി.യു.സി തൊഴിലാളികളെ ലോഡ് ഇറക്കാൻ അനുവദിക്കാതിരുന്നതാണ് സംഘർഷത്തിന് കാരണമെന്ന് നേതാക്കൾ പറഞ്ഞു. ഇതുവരെ സംയുക്തമായാണ് ലോഡ് ഇറക്കിയിരുന്നത്. ഇതേത്തുടർന്ന് കോൺട്രാക്ടർ അസോസിയേഷൻ വിവിധ യൂനിയനുകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story