Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ടുകോടിയുടെ...

രണ്ടുകോടിയുടെ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും ^പ്രഫ. കെ.വി. തോമസ് എം.പി

text_fields
bookmark_border
രണ്ടുകോടിയുടെ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും -പ്രഫ. കെ.വി. തോമസ് എം.പി കൊച്ചി: പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് വിവിധ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികൾക്ക് ഇൗ വർഷം രണ്ടുകോടി രൂപ ചെലവിടുമെന്ന് മാനേജിങ് ട്രസ്റ്റി പ്രഫ. കെ.വി. തോമസ് എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അരലക്ഷം വിദ്യാര്‍ഥികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്ന 'വിദ്യാപോഷണം പോഷക സമൃദ്ധം' പദ്ധതിക്കായി 50 ലക്ഷം രൂപ ചെലവിടും. പദ്ധതിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 26ന് ദാറുല്‍ ഉലൂം പബ്ലിക് സ്‌കൂളില്‍ മുന്‍മുഖ്യമന്ത്രി എ.കെ. ആൻറണി നിര്‍വഹിക്കും. 162 സ്‌കൂളുകള്‍ക്ക് പദ്ധതിക്കാവശ്യമായ തുകയുടെ ചെക്കും അന്ന് തന്നെ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം 141 സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതി ഈ വര്‍ഷം 21 സ്‌കൂളുകള്‍ക്ക് കൂടി അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എ.ല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ 1059 വിദ്യാര്‍ഥികളുടെ പേരില്‍ 2500 രൂപ വീതം എസ്.ബി.െഎയിൽ നിക്ഷേപിക്കുന്ന 'വിദ്യാധനം സ്‌കോളര്‍ഷിപ്' പദ്ധതിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ അവസാനവാരം മന്ത്രി തോമസ് ഐസക് നിര്‍വഹിക്കും. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 4500ഓളം വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ ജൈവ കാര്‍ഷിക സംസ്‌കാരം വളർത്താൻ ആരംഭിക്കുന്ന കര്‍ഷകമിത്രം പദ്ധതി നവംബര്‍ ആദ്യവാരം മുഖ്യമന്ത്രിയും ആധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വായനശീലം വളര്‍ത്തുന്നതിനുള്ള ഇ- വായന പദ്ധതി പ്രധാനമന്ത്രിയും ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും. അയല്‍വാസിയുടെ ആക്രമണത്തിന് ഇരയായ ഉദയംപേരൂരിലെ അമ്പിളി എന്ന കോളജ് വിദ്യാര്‍ഥിക്ക് വീട് നിര്‍മിച്ച് നല്‍കിയതായും എം.പി അറിയിച്ചു. ജീവിതവിജയം കൈവരിച്ച പ്രമുഖ വ്യക്തികളുമായി വിദ്യാര്‍ഥികള്‍ സംവദിക്കുന്ന 'മീറ്റ് ദ ഗ്രേറ്റ് അച്ചീവേഴ്‌സ്' പരിപാടി വ്യാഴാഴ്ച രാവിലെ 10.30ന് സ​െൻറ് തെരേസാസ് കോളജില്‍ നടക്കും. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലി പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റി അഡ്വ. എൻ.എൻ. സുഗുണപാലനും പെങ്കടുത്തു. സൗജന്യ യോഗ കോഴ്‌സ് കൊച്ചി: കടവന്ത്ര യോഗ സ​െൻററില്‍ ഇൗ മാസം 14, 15 തീയതികളിൽ സൗജന്യ യോഗ-, സ്‌ട്രെസ് മാനേജ്‌മ​െൻറ് കോഴ്സുകള്‍ നടത്തുമെന്ന് യോഗ മാസ്റ്റര്‍ കെ.സി. രഘുനാഥ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാല് മുതല്‍ 5.30 വരെയും 5.30 മുതല്‍ ഏഴ് വരെയും ഏഴ് മുതല്‍ 8.30 വരെയുമായി മൂന്നു ബാച്ചുകളിലാണ് പരിശീലനം. ഫോണ്‍: 98461 83862.
Show Full Article
TAGS:LOCAL NEWS 
Next Story