Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഭാഷണം നാളെ

പ്രഭാഷണം നാളെ

text_fields
bookmark_border
കൊച്ചി: '57ാം വെനീസ് ബിനാലെ-ഒരു ശിൽപിയുടെ കണ്ണുകളിലൂടെ' വിഷയത്തിൽ പ്രമുഖ ശിൽപി കെ.എസ്. രാധാകൃഷ്ണൻ നടത്തുന്ന സചിത്ര പ്രഭാഷണം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഫോർട്ട്കൊച്ചി ഡേവിഡ് ഹാളിൽ നടക്കും. കേരള ലളിതകല അക്കാദമി ചെയർമാൻ സത്യപാലി​െൻറ 'പാവകളും പറവകളും' പ്രദർശനത്തി​െൻറ ഭാഗമായാണ് പ്രഭാഷണം. സത്യപാലി​െൻറ 40ഓളം ചിത്രങ്ങളും ഗ്രാഫിക്സുകളുമാണ് പ്രദർശനത്തിലുള്ളത്. വെള്ളിയാഴ്ച സമാപിക്കേണ്ട പ്രദർശനം ഇൗമാസം 18 വരെ നീട്ടി. വൈദ്യുതി മുടങ്ങും കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ പനമ്പിള്ളി നഗർ, എൽ.ഐ.ജി, എം.ഐ.ജി, കനാൽ റോഡ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചേരാനല്ലൂർ സെക്ഷൻ പരിധിയിൽ മൂലമ്പിള്ളി, പിഴല പള്ളി, ചെറിയ കടമക്കുടി എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കണ്ണമാലി സെക്ഷൻ പരിധിയിൽ കണ്ടക്കടവ് മുതൽ ഇന്ത്യ സീ ഫുഡ്സ് വരെയും പുത്തൻതോട് ഒ.എം. രാമൻ റോഡ് എന്നിവിടങ്ങളിലും ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. തോപ്പുംപടി സെക്ഷൻ പരിധിയിൽ ബീച്ച് റോഡ് പരിസരപ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story