Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരിത്രനഗരിയെ ദ്വാരക...

ചരിത്രനഗരിയെ ദ്വാരക പുരിയാക്കി ശോഭാ യാത്ര

text_fields
bookmark_border
മട്ടാഞ്ചേരി: നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാരും രാധികമാരും ബാലഗോകുലം കൊച്ചിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശോഭായാത്രയിൽ അണിനിരന്നതോടെ ചരിത്രനഗരി ഒരു മണിക്കൂറോളം ദ്വാരക പുരിയായി മാറി. വിവിധ ക്ഷേത്രങ്ങളിൽ നിന്നും കൂവപ്പാടത്തെ മഥുരയിലെത്തി ചേർന്ന് തുടർന്ന് അമ്പാടിയായ തിരുമല ദേവസ്വം ഹൈസ്കൂളിൽ സമാപിച്ചു. മാതാപിതാക്കളുടെ കൈ പിടിച്ച് കരഞ്ഞും, നാണിച്ചു മുഖം താഴ്ത്തിയും, പുഞ്ചിരി തൂകിയും മയിൽപ്പീലി ചൂടി, ഓടക്കുഴലുമേന്തിയ ഗോപാലകൻമാരും, കൊച്ചു സുന്ദരിമാരായ രാധമാരും നടന്നു നീങ്ങിയപ്പോൾ കണ്ടു നിന്നവർക്ക് ആനന്ദ കാഴ്ചയായി. വഴി നീളെ കെട്ടി തൂക്കിയ ഉറികൾ തച്ചുതകർത്താണ് അൽപം മുതിർന്ന യഥുകുല നായക​െൻറ വേഷമണിഞ്ഞവർ നീങ്ങിയത്. കംസവധം, മത്സ്യാവതാരം തുടങ്ങിയ നിശ്ചല ദൃശ്യങ്ങളും, കുചേലൻ, ബലരാമൻ, ഹനുമാൻ, ശിവപാർവതി തുടങ്ങിയ വേഷം ധരിച്ച ബാലൻന്മാരും ശോഭായാത്രക്ക് നിറച്ചാർത്ത് ഒരുക്കി. ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ. ശ്രീരാംചന്ദ്രൻ ശ്രീകൃഷ്ണ ജയന്തി ആലോഷങ്ങൾക്ക് തുടക്കും കുറിച്ച് രാവിലെ പതാക ഉയർത്തി. കൗൺസിലർ ശ്യാമള എസ്. പ്രഭു, വി. രാമലിംഗം, വിജയനാഥ മല്ലയ, വേണുഗോപാൽ പൈ, കെ. വെങ്കിടാചലം, വിശ്വനാഥ് അഗർവാൾ, ജി.പി. ഗോയൽ, പ്രകാശ് ദേവ്, എസ്. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. റേഷൻ കാർഡ് വിതരണം മട്ടാഞ്ചേരി: കൊച്ചിൻ സിറ്റി റേഷനിങ് ഓഫിസിന് (മട്ടാഞ്ചേരി) കീഴിലെ ഇനിയും വിതരണം ചെയ്യാനുള്ള പുതുക്കിയ റേഷൻ കാർഡുകളുടെ വിതരണക്രമം സിറ്റി റേഷനിങ് ഓഫിസർ പ്രഖ്യാപിച്ചു. റേഷൻകട നമ്പർ 37- 13ന് റേഷൻ കടയിൽ, നമ്പർ 13- -14 ന് റേഷൻ കടയിൽ, നമ്പർ 83- -14 ന് കോർപറേഷൻ അങ്കൺവാടി വില്ലിങ്ടൺ ഐലൻറിൽ, 7, 8, 56,114 നമ്പർ കടകൾ -16 ന് അതത് റേഷൻ കടകളിൽ. വിതരണ സമയം 10 മുതൽ മുതൽ നാല് വരെയാണ്. മുൻഗണന, അന്ത്യോദയ കാർഡുകൾക്ക് 50 രൂപയും മുൻഗണന ഇതര വിഭാഗം കാർഡുകൾക്ക് 100 രൂപയുമാണ് വില.
Show Full Article
TAGS:LOCAL NEWS 
Next Story