Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടപ്പള്ളി കിംസില്‍...

ഇടപ്പള്ളി കിംസില്‍ ഗൈനക്കോളജി ക്യാമ്പ്‌

text_fields
bookmark_border
കൊച്ചി: ഇടപ്പള്ളി കിംസ് ആശുപത്രിയില്‍ 13ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ ഗൈനക്കോളജി വിഭാഗം സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. സ്‌ത്രീകളുടെ ആര്‍ത്തവ സംബന്ധ പ്രശ്നങ്ങളെക്കുറിച്ച് സംശയനിവാരണത്തിനും ഡോക്ടറുടെ സേവനം ലഭിക്കും. അൾട്രാ സൗണ്ട് സ്കാൻ, പാപ്സ്മിയർ, ടി.എസ്.എച്ച് പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. ഫോൺ: 8138909271. ജില്ല ഗുസ്തി മത്സരം: കൊച്ചിൻ ജിംനേഷ്യത്തിന് ഓവറോൾ മട്ടാഞ്ചേരി: ഫയൽവാൻ കുഞ്ഞുവി​െൻറ സ്മരണാർഥം ജില്ലതല ഗുസ്തി മത്സരം സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ നടന്ന മത്സരത്തിൽ മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യം ഓവറോൾ കിരീടം നേടി. സീനിയർ വിഭാഗത്തിൽ കൊച്ചിൻ ജിംനേഷ്യം, പെരുമ്പാവൂർ ബിജൂസ് ഗോൾഡൻ ജിംനേഷ്യം, സാർക്ക് കൊച്ചി എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ കണ്ടകടവ് സ​െൻറ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ, വൈപ്പിൻ െറസ്ലിങ് ക്ലബ് അക്കാദമി, മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ ഹൈസ്കൂൾ എന്നിവ ജേതാക്കളായി. സബ് ജൂനിയർ വിഭാഗത്തിൽ വൈപ്പിൻ െറസ്ലിങ് ഒന്നാം സ്ഥാനം നേടി. സ​െൻറ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ ഇൻറർനാഷനൽ ജിംനേഷ്യം എന്നിവക്കാണ് രണ്ട്, മൂന്ന് സ്ഥാനങ്ങൾ. സ്പോർട്സ് കൗൺസിൽ അംഗം വി.എം. ഷംസുദ്ദീൻ മത്സരം ഉദ്ഘാടനം ചെയ്തു. കെ.കെ. നദീർ അധ്യക്ഷത വഹിച്ചു. റഫറി എം.എം. സലീം, എം.ആർ. രജീഷ്, സി.യു. ഷിഹാബ് റഹ്മാൻ എന്നിവർ സംസാരിച്ചു. തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജൻറുമാരുടെ നിയമനം കൊച്ചി: ആലുവ ഡിവിഷന് കീഴൈല തപാല്‍ ഓഫിസുകളില്‍ ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഏജൻറുമാരെ നിയമിക്കുന്നതിന് ഇൗ മാസം 22ന് രാവിലെ 10ന് ആലുവ സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ടി​െൻറ കാര്യാലയത്തില്‍ ഇൻറര്‍വ്യൂ സംഘടിപ്പിക്കുന്നു. ആലുവ ടൗണ്‍ ഹാളിന് സമീപത്തെ ഹെഡ് പോസ്റ്റ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ് ആലുവ ഡിവിഷനിൽനിന്ന് കൂടുതൽ വിവരം ലഭ്യമാകും. ഫോൺ: ‍0484 2624408.
Show Full Article
TAGS:LOCAL NEWS 
Next Story