Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവാദ പ്രസംഗം:...

വിവാദ പ്രസംഗം: വിശേഷാല്‍ ഹോമം നടത്തി പ്രതിഷേധം

text_fields
bookmark_border
വൈപ്പിന്‍: ശശികലയുടെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് (ഐ) വൈപ്പിന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശേഷാല്‍ ഹോമം നടത്തി. സൽബുദ്ധി ലഭിക്കാനാണ് പൂജയെന്ന് നേതാക്കള്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് പി.ജെ. ജസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.യു മുന്‍ ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി, ഞാറക്കല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് സാജു മാമ്പിള്ളി, നായരമ്പലം മണ്ഡലം പ്രസിഡൻറ് കെ. വൈ. ദേവസിക്കുട്ടി, ടി.എന്‍. ലവന്‍, പി.ആര്‍. വിപിന്‍, കെ.കെ. സുമേഷ്, സുബീഷ് ചിത്തിരന്‍, നിവിന്‍ കുഞ്ഞൈപ്പ് എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികളുടെ ഓണാഘോഷം വൈപ്പിന്‍: എടവനക്കാട് ഗ്രാമപഞ്ചായത്തിലെ രാജഗിരി ഔട്ട്‌റീച്ച് സ്‌പോണ്‍സര്‍ഷിപ് പദ്ധതിയിൽപെട്ട വിദ്യാർഥികള്‍ക്ക് ഓണാഘോഷം നടത്തി. അണിയല്‍ സൂനാമി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവന്‍മിത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബിന്ദു ബെന്നി അധ്യക്ഷത വഹിച്ചു. ഗ്രാമവികസന സമിതി പ്രസിഡൻറ് വിനിത ബാലകൃഷ്ണന്‍, രാജഗിരി ഡെവലപ്‌മ​െൻറ് പ്രമോട്ടര്‍ ലിൻഡ സിജോ, മഞ്ജു രാജേഷ് എന്നിവര്‍ സംസാരിച്ചു. നടന്‍ മജീദ് എടവനക്കാട് സമ്മാന വിതരണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story