Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യശാലകൾക്ക്​ അനുമതി...

മദ്യശാലകൾക്ക്​ അനുമതി നൽകിയത്​ കോഴ വാങ്ങി ^എം.എം. ഹസൻ

text_fields
bookmark_border
മദ്യശാലകൾക്ക് അനുമതി നൽകിയത് കോഴ വാങ്ങി -എം.എം. ഹസൻ കൊച്ചി: ബാർ മുതലാളിമാരിൽനിന്ന് 500 കോടി രൂപ കോഴ കൈപ്പറ്റിയാണ് 469 മദ്യശാലകൾക്ക് പിണറായി സർക്കാർ അനുമതി നൽകിയതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ബാറുകാർക്ക് വേണ്ടി ദേശീയപാതകളെ വരെ തരംതാഴ്ത്തിയ സർക്കാറാണിതെന്നും അദ്ദേഹം പറഞ്ഞു. സർക്കാറി​െൻറ മദ്യനയത്തിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി മേനകയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. നിയമം ലംഘിച്ച് സ്കൂളിൽ കയറി ദേശീയപതാക ഉയർത്തിയ ആർ.എസ്.എസ് നേതാവിനെതിരെ നടപടിയെടുത്ത കലക്ടറെ മണിക്കൂറുകൾക്കകം സ്ഥലം മാറ്റി സംഘ്പരിവാറിനോടുള്ള വിധേയത്വം പ്രകടിപ്പിക്കുകയാണ് പിണറായി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ വിഷം ചീറ്റുന്ന ശശികലക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനോ സംസ്ഥാനത്തിന് റേഷനരി നൽകാത്ത കേന്ദ്രത്തിനെതിരെ ചെറുവിരലനക്കാനോ ധൈര്യമില്ലാത്ത മുഖ്യമന്ത്രിയാണ് അദ്ദേഹം. കേരള ഹൗസിൽ പിണറായി കണ്ണന്താനത്തിന് വിരുന്നൊരുക്കിയ ദിവസം ബീഫ് പാകം ചെയ്യരുതെന്ന് പ്രത്യേക നിർദേശം നൽകിയിരുന്നു. വിലക്കയറ്റത്തിനെതിരായ സി.പി.എം സമരം നിഴൽയുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലൻ, ലാലി വിൻസ​െൻറ്, ഡൊമിനിക് പ്രസേൻറഷൻ, വി.ജെ. പൗലോസ്, എം.എൽ.എമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, റോജി എം.ജോൺ, കെ.പി.സി.സി ഭാരവാഹികളായ എം. േപ്രമചന്ദ്രൻ, ഐ.കെ. രാജു, ജയ്സൺ ജോസഫ്, കെ.കെ. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. എം.ടി. ജയൻ സ്വാഗതവും പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story