Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശവപ്പെട്ടിയുമായി...

ശവപ്പെട്ടിയുമായി ഒറ്റയാൾ സമരം

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തിലെ അപകട മീഡിയനുകൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരനായകൻ എം.ജെ. ഷാജി ശവപ്പെട്ടി െവച്ച് സമരം നടത്തി. നഗരത്തിലെ കച്ചേരിത്താഴത്ത് സ്ഥിതി ചെയ്യുന്ന മീഡിയനുകൾ പൊളിച്ചുനീക്കി യാത്രക്കാരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മീഡിയന് സമീപം ശവപ്പെട്ടി നിർത്തിെവച്ച് പ്ലേ കാർഡ് പിടിച്ച് അതിൽ ചാരിനിന്നായിരുന്നു സമരം. പൊരിവെയിലിൽ മൂന്നു മണിക്കൂർ സമരം നീണ്ടുനിന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അശാസ്ത്രീയമായി നിർമിച്ച മീഡിയൻ അപകടക്കെണിയായി മാറിയിട്ട് നാളുകളായി. അപകടം നിത്യസംഭവമായതിനെത്തുടർന്ന് മീഡിയൻ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തു വന്നെങ്കിലും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാജിയുടെ സമരം.
Show Full Article
TAGS:LOCAL NEWS 
Next Story