Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.പി. ശശികലയെ...

കെ.പി. ശശികലയെ രാഷ്​ട്രീയവിരോധികൾ വേട്ടയാടുന്നു ^ഹിന്ദു ​െഎക്യവേദി

text_fields
bookmark_border
കെ.പി. ശശികലയെ രാഷ്ട്രീയവിരോധികൾ വേട്ടയാടുന്നു -ഹിന്ദു െഎക്യവേദി കൊച്ചി: കെ.പി. ശശികലയെ രാഷ്ട്രീയവിരോധികൾ വേട്ടയാടുകയാണെന്ന് ഹിന്ദു െഎക്യവേദി. പറവൂർ പ്രസംഗത്തിനുശേഷം ഹിന്ദു ൈഎക്യവേദി സംസ്ഥാന അധ്യക്ഷ ശശികലക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന എഴുത്തുകാരും പത്രപ്രവർത്തകരും ഇടതുപക്ഷമനസ്സുള്ളവരാണ്. ഇവർ ശശികലക്കും ആർ.എസ്.എസിനും എതിരാണെന്നും ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുകയാണെന്നും ഹിന്ദു െഎക്യവേദി ജനറൽ സെക്രട്ടറി ആർ.വി. ബാബു വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെ മതേതരക്കാരായ എഴുത്തുകാരും പത്രപ്രവർത്തകരും ഭയക്കേണ്ടതുണ്ടെന്ന് പറഞ്ഞതി​െൻറ സാഹചര്യം വ്യത്യസ്തമാണ്. മുമ്പ് ആർ.എസ്.എസിനെ എതിർത്ത കൽബുർഗിയും പൻസാരെയുമടക്കമുള്ളവർ കൊല്ലപ്പെട്ടിട്ടുണ്ട്. മനഃപൂർവം ആർ.എസ്.എസി​െൻറയും ഹിന്ദു െഎക്യവേദിയടക്കമുള്ള സംഘടനകളുടെയും തലയിൽ ഇത്തരം കേസുകൾ െകട്ടിവെക്കുകയായിരുന്നു. സമാനസംഭവങ്ങൾ േകരളത്തിൽ ആവർത്തിക്കുന്നത് മുന്നിൽക്കണ്ടാണ് ശശികല ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്നും ഹിന്ദു െഎക്യവേദി ഭാരവാഹികൾ പറഞ്ഞു. ശശികലക്കെതിരെ നടപടിയാവശ്യപ്പെട്ട വി.ഡി. സതീശന് ആർ.എസ്.എസിനോട് കടുത്ത പകയാണുള്ളതെന്നും ഹിന്ദു െഎക്യവേദി ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story