Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്സൈസ് ഓഫീസ്

എക്സൈസ് ഓഫീസ് മാര്‍ച്ച്

text_fields
bookmark_border
എക്സൈസ് ഓഫിസ് മാര്‍ച്ച് മൂവാറ്റുപുഴ: എല്‍.ഡി.എഫ് സര്‍ക്കാറി​െൻറ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും മത-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള ദൂരപരിധി 200 മീറ്ററില്‍നിന്ന് 50-ആയി ചുരുക്കിയതിലും മദ്യഷാപ്പുകള്‍ അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന വിവേചനാധികാരം എടുത്തുകളഞ്ഞതിലും പ്രതിഷേധിച്ച് മുസ്ലിംലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി എക്സൈസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.എം. അമീര്‍ അലി, നിയോജക മണ്ഡലം സെക്രട്ടറി എം.എം. സീതി, ട്രഷറര്‍ പി.എസ്. സൈനുദ്ദീന്‍, വൈസ് പ്രസിഡൻറുമാരായ പി.എ. ബഷീര്‍, എം.കെ. ഹസന്‍ ഹാജി, സെക്രട്ടറി എം.എം. അലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് വി.ഇ. നാസർ, എം.പി. ഇബ്രാഹിം, ജലാല്‍ സ്രാമ്പിക്കല്‍, കെ.ബി. ഷംസുദ്ദീന്‍, പി.യു. ഷംസുദ്ദീന്‍, സി.എം. ഷുക്കൂര്‍, ടി.എം. അലിയാര്‍, കെ.പി. മുഹമ്മദ്, പി.സി. രാജന്‍, എം.എം. അബൂബക്കര്‍, എന്നിവര്‍ നേതൃത്വം നല്‍കി. Caption:EM MVPA Muslim league- എല്‍.ഡി.എഫ് സര്‍ക്കാറി​െൻറ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി എക്സൈസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ല ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു വാഴക്കുളം 2824-നമ്പര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു മൂവാറ്റുപുഴ: വാഴക്കുളം 2824-നമ്പര്‍ സര്‍വിസ് സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് പിന്തുണയുള്ള സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.എം. മാത്യു ഗ്രീന്‍വില്ല, ടി.ജെ. മത്തായി തന്നിട്ടമാക്കല്‍, ചാക്കോച്ചന്‍ മുണ്ടയ്ക്കല്‍, ജോസ് കെ. ലൂക്കോസ്, ജോണ്‍സണ്‍ ജോസഫ്, ഇ.കെ. സുരേഷ്, എൻ.വി. ഗോപിനാഥന്‍ നായര്‍, കെ.എസ്. പ്രകാശ്, ജോര്‍ജ് ജോസഫ്, ബിനു പ്രഭാകരന്‍, കവിത അനില്‍കുമാര്‍, റോസമ്മ എമ്മാനുവല്‍, അര്‍ച്ചന ബിജുകുമാര്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്
Show Full Article
TAGS:LOCAL NEWS 
Next Story