Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഘ്​പരിവാർ...

സംഘ്​പരിവാർ ഭീകരതക്കെതിരെ പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
കൊച്ചി: സംഘ്പരിവാര്‍ ഭീകരതക്കും എഴുത്തുകാർക്ക് നേരെയുള്ള വധഭീഷണിക്കുമെതിരെ സി.പി.എം എറണാകുളം ഏരിയ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടൗണ്‍ഹാളിന് മുന്നില്‍ നടത്തിയ കൂട്ടായ്മ പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. മതേതരത്വം അപരാധവും രാജ്യദ്രോഹവുമാണെന്ന് ഭരണസാരഥ്യം വഹിക്കുന്നവര്‍ പറയുന്നത് ഗൗരവത്തോടെ കാണണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നവരുടെ ജീവനാശം വരുത്തുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. ദീര്‍ഘദര്‍ശിത്വമുള്ള ഭരണഘടന ഉള്ളതുകൊണ്ടാണ് ഇന്ത്യ മതേതര രാജ്യമായി നിലകൊള്ളുന്നത്. ഭരണത്തില്‍ മതം ഇടപെടാന്‍ പാടില്ല. മതം വിശ്വസിക്കാനാണ് പഠിപ്പിക്കുന്നത്. ജനാധിപത്യം ചോദ്യം ചോദിക്കാനും. ഏറ്റവും വലിയ ശക്തി ജനങ്ങളുടെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. എസ്. കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.എൻ. സീനുലാല്‍, ജോണ്‍ പൊന്നൻ, എം.എൻ. ഉണ്ണികൃഷ്ണന്‍, അനില്‍ പെരുമ്പളം, ജോഷി ഡോൺ ബോസ്കോ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story