Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഡി.എഫ് അധികാരത്തിൽ...

എൽ.ഡി.എഫ് അധികാരത്തിൽ വന്നതിനുശേഷം മനസ്സമാധാനം ഇല്ലാതായി ^വി.കെ. ഇബ്രാഹിം കുഞ്ഞ്

text_fields
bookmark_border
എൽ.ഡി.എഫ് അധികാരത്തിൽ വന്നതിനുശേഷം മനസ്സമാധാനം ഇല്ലാതായി -വി.കെ. ഇബ്രാഹിം കുഞ്ഞ് കൊച്ചി: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിലെ വീടുകളിൽ മനസ്സമാധാനം ഇല്ലാതായതായി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. ഇടതുസർക്കാറി​െൻറ മദ്യനയത്തിനെതിരെ മുസ്ലിം ലീഗി​െൻറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് എക്സൈസ് ഓഫിസുകളിലേക്ക് നടത്തിയ മാർച്ചി​െൻറ ഭാഗമായി കണയന്നൂർ താലൂക്ക് എക്സൈസ് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യമാഫിയയെ സൃഷ്ടിക്കുന്നതും അവരെ സഹായിക്കുന്നതുമായ ഇടതുനയം തിരുത്തണം. അല്ലെങ്കിൽ 10 വർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ ചെറുപ്പക്കാരും മദ്യത്തിന് അടിമകളാകും. മദ്യവർജനമാണ് തങ്ങളുടെ നയം എന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതുസർക്കാർ മദ്യമുതലാളിമാർക്ക് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ചെയ്യുകയാണ്. സർക്കാർ ഈ മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.എ. മമ്മു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ജലീൽ സ്വാഗതവും സെക്രട്ടറി ടി.എം. അബ്ബാസ് നന്ദിയും പറഞ്ഞു. ജില്ല ലീഗ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് എക്സൈസ് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. എറണാകുളം മണ്ഡലം പ്രസിഡൻറ് വി.എസ്. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി വി. എ. ബഷീർ, സെക്രട്ടറി ജലീൽ ആർട്ട്മെൻ, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻറ് മജീദ് പറക്കാടൻ, കളമശ്ശേരി മണ്ഡലം ട്രഷറർ സി.എം. അലിയാർ, സെക്രട്ടറിമാരായ കെ.എ. സിദ്ദീഖ്, സി.എം. അബ്ദുൽ കരീം, എസ്.ടി.യു ജില്ല സെക്രട്ടറി പി.കെ. ഇബ്രാഹിം, വൈസ് പ്രസിഡൻറ് ജബ്ബാർ പുന്നക്കാടൻ, ടൗൺ പ്രസിഡൻറ് പി.എം.എ. ലത്തീഫ്, ജനറൽ സെക്രട്ടറി പി.ഇ.എ. റഹീം, മുനിസിപ്പൽ കൗൺസിലർ വി.എസ്. അബൂബക്കർ, തൃക്കാക്കര ടൗൺ പ്രസിഡൻറ് ഹംസ മൂലയിൽ, ജനറൽ സെക്രട്ടറി ടി.എം. അലി, യൂത്ത്ലീഗ് നേതാക്കളായ സുബൈർ കാരുവള്ളി, പി.എ. സലീം, പി.എം. മുഹമ്മദ് ഹസൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story