Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷി...

ഭിന്നശേഷി ജീവനക്കാര്‍ക്ക് അവാര്‍ഡ്

text_fields
bookmark_border
കാക്കനാട്: തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍/ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ വിഭാഗങ്ങളിലെ ഭിന്നശേഷി ജീവനക്കാര്‍ക്കും പ്രസ്തുത മേഖലയില്‍ ഏറ്റവുമധികം ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും വികലാംഗ ക്ഷേമരംഗത്ത് മികച്ച സേവനം നല്‍കുന്നവര്‍ക്കുമായി 2017ലെ സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മുന്‍വര്‍ഷങ്ങളില്‍ അര്‍ഹരായവര്‍ അപേക്ഷിക്കേണ്ടതില്ല. സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ രണ്ടോ അതിലധികമോ ശതമാനം ഭിന്നശേഷിക്കാരാണെങ്കില്‍ മാത്രം തൊഴില്‍ദായകര്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തിൽപെട്ടവരുടെ ഉന്നമനത്തിന് മികച്ച സേവനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്ക് സേവനമേന്മയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. വിവരങ്ങള്‍ക്ക്: www.swdkerala.gov.in. കൊലവിളി പ്രസംഗത്തിനെതിരെ നടപടി വേണം -ഡി.വൈ.എഫ്.ഐ കൊച്ചി: മതേതര ഭരണഘടനക്കും മതനിരപേക്ഷവാദികളുടെ ജീവനും ഭീഷണിയുയർത്തുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ കൊലവിളി പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പറവൂരിൽ ശശികല നടത്തിയ പ്രസംഗത്തിലുടനീളം വർഗീയ പരാമർശങ്ങളുണ്ടായിരുന്നു. മതേതരവാദികളായ എഴുത്തുകാരെ വധിക്കുമെന്നും അതിലൂടെ നാട്ടിൽ കലാപ അന്തരീക്ഷമുണ്ടാക്കുമെന്നുമാണ് പൊതുവേദിയിൽ നടത്തിയ പ്രസംഗത്തി​െൻറ ഉള്ളടക്കമെന്നും സെക്രട്ടറി സനീഷ് പ്രസ്താവനയിൽ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story