Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: ജനജാഗ്രത സദസ്സ്​ ബുധനാഴ്ച

text_fields
bookmark_border
പറവൂർ: ദേശീയപാത 17‍​െൻറ പേരിൽ ഇനിയൊരു കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലന്ന് ആവശ്യപ്പെട്ട് എൻ.എച്ച്-17 സംയുക്ത സമരസമിതി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിക്കും. ബുധനാഴ്ച വൈകുന്നേരം നാലിന് മുനമ്പം കവലയിൽ നടക്കുന്ന പരിപാടി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. പോൾസൺ ഉദ്ഘാടനം ചെയ്യും. സമരസമിതി ചെയർമാൻ ഹാഷിം ചേന്ദാമ്പിള്ളി അധ്യക്ഷത വഹിക്കും. വരാപ്പുഴ മുതൽ മൂത്തകുന്നം വരെ നീളുന്ന ദേശീയ പാത നിർമാണത്തിനായി സ്ഥലം ഏറ്റെടുത്തിട്ട് 35 വർഷത്തോളമായി. മുപ്പത് മീറ്ററിലാണ് നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സ്ഥലമേെറ്റടുത്തത്. എന്നാൽ, ഇത്രയും വർഷം പിന്നിട്ടിട്ടും നിർമാണ പ്രവൃത്തികൾ കഴിഞ്ഞിട്ടില്ല. നിർമാണപ്രവൃത്തികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും ഇതേവരെ പാതയുടെ നിർമാണം ആരംഭിച്ചില്ല. ദേശീയപാത വികസന അതോറിറ്റിയുടെ തീരുമാന പ്രകാരം നാൽപത്തിയഞ്ച് മീറ്റർ വേണമെന്ന പുതിയ തീരുമാനമാണ് തിരിച്ചടിയായത്. ഈ തീരുമാനം പ്രദേശവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നേരേത്ത കുടിയൊഴിഞ്ഞവർ തുച്ഛമായി ലഭിച്ച നഷ്്ടപരിഹാര തുക കൊണ്ട് വീടും അനുബന്ധ സൗകര്യങ്ങൾ ഉണ്ടാക്കിയിരുന്നു. വീണ്ടും സ്ഥലങ്ങൾ ഏറ്റെടുക്കണമെങ്കിൽ ഇതെല്ലാം പൊളിച്ചുകൊടുക്കേണ്ട അവസ്ഥയിലാണ്. ഇതിന് ഇവർ തയാറാകാൻ ഒരുക്കമെല്ലന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏറ്റെടുത്ത മുപ്പത് മീറ്ററിൽ തന്നെ ആറ് വരി പാത നിർമിക്കണമെന്നാണ് സംയുക്ത സമര സമിതി ആവശ്യപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story