Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുണിക്കടയിൽ...

തുണിക്കടയിൽ പത്തിവിടർത്തി മൂർഖൻ; പരിഭ്രാന്തരായി ജീവനക്കാർ

text_fields
bookmark_border
ആലുവ: നഗരമധ്യത്തിലെ തുണിക്കടയില്‍നിന്ന് മൂര്‍ഖനെ പിടികൂടി. ആലുവ റെയിൽവേ സ്റ്റേഷന് സമീപം ലൂർദ് സ​െൻററിലെ അമ്പാടി ടെക്സ്റ്റൈൽസില്‍നിന്നാണ് പുല്ലാനി മൂര്‍ഖനെ പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഒന്നാം നിലയിലെ വനിത വിഭാഗത്തില്‍ തുണി ബോക്‌സുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാരി ബോക്‌സെടുക്കാനായി എത്തിയപ്പോള്‍ പാമ്പ് ചീറ്റുകയായിരുന്നു. ശബ്ദും കേട്ട് നോക്കിയ സ്ഥലത്ത് പാമ്പിനെ കണ്ടതോടെ ജീവനക്കാരി ഭയന്നു. തുടര്‍ന്ന് വനിത വിഭാഗം അടച്ച് വനം വകുപ്പിനെ വിവരം അറിയിച്ചു. നഗരത്തി​െൻറ ഹൃദയഭാഗത്ത് വിഷമേറിയ പാമ്പിനെ കണ്ടെത്തിയതി​െൻറ ഞെട്ടലിലാണ് സമീപത്തെ വ്യാപാരികള്‍. അതേസമയം കടയില്‍നിന്ന് കുറച്ചകലെയായി പുല്ലാനി മൂര്‍ഖനെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും പടം പൊഴിച്ചിട്ടിരിക്കുന്നതും കണ്ടിരുന്നു. രാത്രിയോടെ വനം വകുപ്പില്‍നിന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോയി. () ആലുവ നഗരമധ്യത്തിലെ തുണിക്കടയില്‍നിന്ന് പുല്ലാനി മൂര്‍ഖനെ പിടികൂടിയപ്പോള്‍
Show Full Article
TAGS:LOCAL NEWS 
Next Story