Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബലാത്സംഗ​ത്തിനിരയായ...

ബലാത്സംഗ​ത്തിനിരയായ ​13കാരിയുടെ കുഞ്ഞ്​ മരിച്ചു

text_fields
bookmark_border
മുംബൈ: ബലാത്സംഗത്തിനിരയായ 13കാരി ജന്മം നൽകിയ കുഞ്ഞ് ആശുപത്രിയിൽ മരിച്ചു. മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിൽ ഞായറാഴ്ച രാവിലെ 10.30 ഒാടെയായിരുന്നു ശസ്ത്രക്രിയ. മാസം തികയാത്ത ആൺകുഞ്ഞ് 1.8 കിലോഗ്രാം മാത്രമാണുണ്ടായിരുന്നത്. ആരോഗ്യസ്ഥിതി മോശമായ കുഞ്ഞ് നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ മുംബൈ സ്വദേശിയും ഏഴാംതരം വിദ്യാർഥിനിയുമായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ സെപ്റ്റംബർ ഏഴിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story