Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷിയുള്ളവർക്ക്...

ഭിന്നശേഷിയുള്ളവർക്ക് ആധ്യാത്്മിക ശുശ്രൂഷ സഭയുടെ കടമ ^കർദിനാൾ മാർ ആലഞ്ചേരി

text_fields
bookmark_border
ഭിന്നശേഷിയുള്ളവർക്ക് ആധ്യാത്്മിക ശുശ്രൂഷ സഭയുടെ കടമ -കർദിനാൾ മാർ ആലഞ്ചേരി കൊച്ചി: ഭിന്നശേഷിയുള്ളവർക്ക് ആധ്യാത്്മിക ശുശ്രൂഷ നൽകുകയെന്നത് സഭയുടെ കടമയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സ​െൻറ് തോമസിൽ ബധിരരുടെ സംഗമത്തോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിൽ ബധിരർക്കും മൂകർക്കുമായുള്ള ശുശ്രൂഷകൾ സഭ നൽകുന്നുണ്ട്. ഇവിടെ ഇതിനായി പരിശീലനം നേടിയവരുടെ സേവനം ലഭ്യമായ സാഹചര്യത്തിൽ സഭ കൂടുതൽ പരിഗണന നൽകണം. എല്ലാ രൂപതകളിലും ഭിന്നശേഷിയുള്ളവരുടെ കൂട്ടായ്മകൾ േപ്രാത്സാഹിപ്പിക്കണം. ശാരീരിക, മാനസിക മേഖലകളിൽ കഴിവുകളുള്ളവരും ഇല്ലാത്തവരും ദൈവത്തിന് മുന്നിൽ ഒന്നാണെന്ന ചിന്ത നമുക്കുണ്ടാവണം. പിന്നിലാകുന്നവർക്ക് കൈത്താങ്ങാകാനും അവരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൈപിടിക്കാനും കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫാ. ബിജു മൂലക്കര പ്രാർഥനയും ഫാ. ജോർജ് കളരിമുറിയിൽ വചനസന്ദേശവും നടത്തി. ബ്രദർ ബിജു തേർമഠം, സിസ്റ്റർ അഭയ, സ്റ്റാൻലി തോമസ് എന്നിവർ വചനവായനയും ഗാനങ്ങളും ആംഗ്യഭാഷയിൽ പരിചയപ്പെടുത്തി. ഇരുനൂറോളം പേർ പങ്കെടുത്തു. സമ്മേളനം നിയുക്ത കൂരിയ മെത്രാൻ മോൺ. സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. േപ്രാലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റർ മേരി ജോർജ്, സ്റ്റാലിൻ തേർമഠം, ലിനി ജോസ് എന്നിവർ സംസാരിച്ചു. ഫാ. ബിജു മൂലക്കര, ഫാ. ജോർജ് കളരിമുറിയിൽ, ബ്രദർ ബിജു തേർമഠം, സിസ്റ്റർമാരായ ഫിൻസിറ്റ, അനറ്റ്, ഉഷ, പ്രിജ, ദീപ കൊച്ചേരിൽ, ബെറ്റി ജോസ്, അഭയ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. മികവു പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി. Caption: ec3 Syro Malabar കാക്കനാട് മൗണ്ട് സ​െൻറ് തോമസിൽ ബധിരരുടെ സംഗമത്തിൽ പങ്കെടുക്കാനെത്തിയവർ സീറോ മലബാർ സഭ മേജർ ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, നിയുക്ത കൂരിയ മെത്രാൻ മോൺ. സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ എന്നിവർക്കൊപ്പം
Show Full Article
TAGS:LOCAL NEWS 
Next Story