Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോങ് സൈഡ് ഡ്രൈവിങും...

റോങ് സൈഡ് ഡ്രൈവിങും ദുരിതം

text_fields
bookmark_border
ഗാരേജ് പരിസരത്ത് തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് അപകടമുണ്ടാക്കുന്നു ആലുവ: ദേശീയപാത ഗാരേജ് പരിസരത്തെ അനധികൃത ലോറി പാർക്കിങ്ങിന് പുറമെ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് അപകടമുണ്ടാക്കുന്നു. ലെവൽ ക്രോസ് പരിസരത്താണ് അപകടങ്ങളുണ്ടാകുന്നത്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ദേശീയപാതയിൽനിന്ന് ലെവൽ േക്രാസ് കടന്ന് തായിക്കാട്ടുകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാത കിഴക്ക് വശത്ത് ഇടതുവശം ചേർന്ന് ലെവൽ േക്രാസിലേക്ക് കയറുകയാണ് പതിവ്. ഇവിടെ ഗേറ്റ് അടച്ചിരിക്കുകയാണെങ്കിൽ ഈ വാഹനങ്ങളെല്ലാം ദേശീയപാതയോരത്ത് കിഴക്കുവശം ചേർന്ന് കാത്തുകിടക്കും. എന്നാൽ, ഈ ഭാഗത്ത് അനധികൃതമായി മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ലെവൽ േക്രാസ് കടക്കേണ്ട വാഹനങ്ങൾ റോഡിൽ നിർത്തുന്നു. ലെവൽ േക്രാസ് കടന്ന് ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങൾ ഇടതുവശത്തേക്ക് മാത്രമേ തിരിയാൻ പാടുള്ളൂ. ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഉൾപ്പെടെ യു ടേൺ തിരിഞ്ഞ് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തെ ട്രാക്കുകളിൽ എത്തണം. എന്നാൽ, ആലുവ ഭാഗത്തേക്കുള്ള പല വാഹനങ്ങളും ലെവൽേക്രാസ് കടന്നയുടൻ നിയമം ലംഘിച്ച് വലതു വശത്തേക്ക് തിരിയുകയാണ്. ഇത്തരത്തിൽ തെറ്റായ ദിശയിൽ വാഹനം ഒാടിക്കുന്നതാണ് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടനൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story