Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴ ലൈവ് ^ കനാലുകൾ ...

ആലപ്പുഴ ലൈവ് ^ കനാലുകൾ അഥവ മാലിന്യത്തൊട്ടികൾ

text_fields
bookmark_border
ആലപ്പുഴ ലൈവ് - കനാലുകൾ അഥവ മാലിന്യത്തൊട്ടികൾ കിഴക്കി​െൻറ െവനീസ് എന്ന പേരുതന്നെ ആലപ്പുഴക്ക് സമ്മാനിച്ചതിൽ കനാലുകൾക്കുള്ള പങ്ക് വളരെ വലുതാണ്. ആലപ്പുഴയുടെ ദൈനംദിന ജീവിതവും ഇൗ കനാലുകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ജില്ലയുടെ പഴയകാല വാണിജ്യപ്രൗഢിയുടെ ദൃഷ്ടാന്തം കൂടിയാണ് നഗരഹൃദയങ്ങളിലൂെട ഒഴുകുന്ന കനാലുകൾ. ചേർത്തല, ആലപ്പുഴ, കായംകുളം നഗരങ്ങളിൽ നിരവധി കനാലുകൾ നഗരഹൃദയത്തിലൂടെ പോകുന്നത് കാണാം. ഇൗ നഗരങ്ങളിലെല്ലാം പണ്ടുകാലത്ത് വള്ളങ്ങളിൽ ചരക്ക് എത്തിയിരുന്നത് കനാലുകൾ വഴിയായിരുന്നു. റോഡ്, െറയിൽ സംവിധാനം വന്നതോടെ കനാൽ ഗതാഗതം അപ്രസക്തമായി. അതിൽ ഏറ്റവും കൂടുതൽ പിന്തള്ളപ്പെട്ടുപോയത് ആലപ്പുഴ നഗരമാണ്. ഏതാണ്ട് മൂന്നുപതിറ്റാണ്ടിന് മുമ്പുവരെ ചുങ്കം ഭാഗത്ത് ചരക്കുകൾ കേവ് വള്ളങ്ങളിൽ എത്തിയിരുന്നു. കനാൽ തീരത്തെ ഇറക്ക് കേന്ദ്രങ്ങൾ തിരക്കേറിയതുമായിരുന്നു. വാണിജ്യ വ്യാപാര മേഖലയിൽനിന്ന് എപ്പോൾ അത്തരം ഗതാഗതം പിന്മാറിയോ അന്ന് മുതൽ ഒഴുക്ക് നിലച്ച ജലാശയമായി ഇൗ കനാലുകൾ മാറി. പകരം അഴുക്കുകളുടെയും മറ്റ് മാലിന്യത്തി​െൻറയും കേന്ദ്രവുമായി. വെനീസ് എന്ന നഗരം പോലെ ആലപ്പുഴ നഗരത്തെ കിഴക്കി​െൻറ വെനീസാക്കിയ കനാലുകൾ മൂലം ഇന്ന് നഗരത്തിന് ആ പേര് വിളിക്കുന്നതുപോലും ലജ്ജാകരമാണ്. അത്രമേൽ മാലിന്യസംഭരണിയും പകർച്ചവ്യാധികൾക്ക് കാരണമായ കൊതുകുകളുടെയും സംഗമകേന്ദ്രമായി അത് മാറി. ഇൗ കനാലുകൾക്ക് എന്നാണ് ഒരു മോചനം. ഒരുവശത്ത് കോടികൾ ചെലവഴിച്ച് വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിക്കുന്നു. മറുവശത്ത് മൂക്കുപൊത്തി നടക്കേണ്ട ഗതികേടിൽ കനാലുകൾ മാറിയിരിക്കുന്നു. ഇത് തമ്മിൽ എങ്ങനെ യോജിക്കും. ആലപ്പുഴയിലെയും ചേർത്തലയിലെയും കായംകുളത്തെയും കനാലുകൾ പൂർണമായും വൃത്തിയാക്കി പ്രാദേശിക ടൂറിസ്റ്റ് വികസനത്തിനോ അല്ലെങ്കിൽ വാണിജ്യ ഗതാഗതത്തിനോ ഉപകാരപ്പെടുന്ന രീതിയിൽ എന്ന് മാറ്റിയെടുക്കുമെന്നതിന് ഒരു നിശ്ചയവുമില്ല. അതിനാൽ കനാലുകൾ ഒരു പുരാവൃത്തത്തി​െൻറ ശേഷിപ്പ് എന്ന നിലയിൽ നമ്മൾ സ്നേഹിക്കുേമ്പാൾ തന്നെ അത് വരുത്തിവെക്കുന്ന ദുരന്തം ആരോഗ്യപരവും പാരിസ്ഥിതികപരവുമായി മാറുന്നു. കൊതുക് വളർത്തുകേന്ദ്രം; അവഗണനയുടെ നേർസാക്ഷ്യം ഒരുകാലത്ത് വാണിജ്യ- സാമ്പത്തിക വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്ന കനാലുകൾക്ക് ഇന്ന് പറയാനുള്ളത് അവഗണനയുടെ കഥകൾ മാത്രമാണ്. പകര്‍ച്ചവ്യാധികള്‍ പടരുന്ന കാലത്ത് അതിന് ആക്കംകൂട്ടുന്ന രീതിയില്‍ മാലിന്യകേന്ദ്രങ്ങളായി തുടരുകയാണ് ആലപ്പുഴ നഗരത്തിലെ മിക്ക ജലാശയങ്ങളും‍. ജില്ല കേന്ദ്രത്തിലായിട്ടും ഇപ്പോഴത്തെ മാലിന്യനിര്‍മാര്‍ജന പരിപാടികളിലൊന്നും ആലപ്പുഴയിലെ കനാലുകള്‍ ഉള്‍പ്പെട്ടിട്ടില്ല. മലിനജലം കെട്ടിക്കിടക്കുന്നതിനും കൊതുകുകള്‍ പെരുകുന്നതിനും മാത്രമുള്ള സ്ഥലങ്ങളാണ് ഇപ്പോള്‍ ഇവ. ആലപ്പുഴ നഗരഹൃദയത്തിലെ ഏത് കനാലി​െൻറ തീരത്ത് പോയി നിന്നാലും ഇതാണ് അവസ്ഥ. ദുര്‍ഗന്ധം മൂലം ഏറെ നേരമൊന്നും ഈ കനാലുകളുടെ തീരത്ത് നില്‍ക്കാനാവില്ലെന്നത് വേറെ കാര്യം. എല്ലാ കനാലുകളിലും നാട്ടുകാരും വിനോദസഞ്ചാരികളും തള്ളിയ മാലിന്യം കെട്ടിക്കിടക്കുന്നു. പനി പടര്‍ന്നപ്പോഴെങ്കിലും മറ്റെല്ലാ സ്ഥലത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി ആരംഭിച്ചുവെങ്കില്‍ കനാലുകള്‍ വൃത്തിയാക്കാന്‍ ചെറുവിരല്‍ അനക്കിയില്ല. നഗരസഭ ആസ്ഥാനത്തിന് തൊട്ടുമുന്നിലെ കനാലില്‍പോലും മാലിന്യം കെട്ടിക്കിടക്കുകയാണ്. കനാല്‍ മാനേജ്‌മ​െൻറ് കമ്മിറ്റിയാണ് വൃത്തിയാക്കേണ്ടതെന്നും അവര്‍ ചെയ്യുന്നില്ലെന്നുമാണ് നഗരസഭ വിശദീകരണം. ടൂറിസം പദ്ധതിയുടെ ഭാഗമായി കോടികൾ മുടക്കി ജലാശയങ്ങൾ നവീകരിക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തികഞ്ഞ പരാജയമായി. മുമ്പ് കനാലുകളുടെ നവീകരണത്തി​െൻറ പേരിൽ കോടികൾ ചെലവഴിച്ചിട്ടും ചില കരാറുകാര്‍ക്ക് തട്ടിപ്പ് നടത്താന്‍ മാത്രമാണ് ഈ പണം പ്രയോജനപ്പെട്ടത്. കനാലിലെ ചളി നീക്കാനെന്ന പേരില്‍ കരാര്‍ എടുത്തയാള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ചളി കലക്കിയശേഷം കനാലിലെ മണ്ണ് കടത്തിക്കൊണ്ടുപോവുകയാണ് ചെയ്തത്. കനാല്‍ നവീകരണത്തിന് കനാല്‍ മാനേജ്മ​െൻറ് സൊസൈറ്റിക്ക് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. വാടക്കനാലും വാണിജ്യകനാലുമാണ് നഗരത്തിലെ പ്രധാന കനാലുകള്‍. ഇവ രണ്ടും പായലും കാട്ടുവള്ളികളും നിറഞ്ഞുകിടക്കുകയാണ്. വാണിജ്യകനാലി​െൻറ സ്ഥിതിയാണ് ഏറെ ദയനീയം. പോളയും വള്ളികളും മാത്രമല്ല, കനാല്‍ക്കരയിലെ വൃക്ഷങ്ങളും കടപുഴകി വീണുകിടക്കുകയാണ് ഇവിടെ.
Show Full Article
TAGS:LOCAL NEWS 
Next Story